
അയ്യമ്പുഴ:ചാരായം വാറ്റാനുപയോഗിക്കുന്ന വാഷ് വീട്ടിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണിമംഗലം നെടുവേലി രഞ്ജുമോൻ (42)നെ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വീടിൻ്റെ അടുക്കളയിൽ ഡ്രമ്മിൽ സൂക്ഷിച്ച നിലയിൽ 25 ലിറ്ററിലേറെ വാഷാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇൻസ്പെക്ടർ ടി.കെ ജോസി എസ്.ഐമാരായ സി.എ സാജു, സി.എ ജോർജ്, എ.എസ്.ഐമാരായ പോൾ ജേക്കബ്ബ്, കെ.ഒ റോസ, അനിൽകുമാർ, സീനിയർ സി പി ഒ മാരായ പി.എസ് വിനോദ് ,വിജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.