അങ്കമാലി: കിടങ്ങൂർ യൂദാപുരം പള്ളിയ്ക്ക് സമീപം ചേരും കവലയിൽ ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യവയസ്കന് മരണമടഞ്ഞു. കറുകുറ്റി സ്വദേശി കറുമ്പൻ പൈനാടത്ത് വീട്ടിൽ പൈലി മകൻ ജോയ്’ (58) ആണ് മരിച്ചത്. മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുന്ന വഴി അതേ വശത്തേയ്ക്ക് പോകുന്ന ടിപ്പർ ലോറിയുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന ജോയി അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ.
പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചതിനു ശേഷം അങ്കമാലി താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: കല്ലേറ്റുംകര പള്ളിപ്പാട്ട് കുടുംബാംഗം റീന മക്കൾ : ബ്ലസൻ (മെട്രൊ ), ബ്ലസി ( യു കെ ) മരുമകൻ : കറുക്കുറ്റി കൂരൻ കല്ലൂകാരൻ ജോസഫ് ( യു കെ )



