07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,039 views 0 sec 0 Comment

ഇസിൻ ജോബിൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

admin - October 28, 2023

ആലുവ: ക്യാൻസറിന്റെ മാരക വേദനയിൽ നിന്നും ആ ഒമ്പതു വയസ്സുകാരി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. രോഗക്കിടക്കയിലെ കഠിനമായ വേദനകൾക്കിടയിലും പാട്ടും കഥകളും എഴുതി വിസ്മയമായി മാറിയ ഇസിൻ ജോബിൻസാണ് ഈ ലോകത്തോട് വിടപറഞ്ഞത്. പഠിച്ച് പഠിച്ച് വലുതാകുമ്പോൾ കളക്ടറാകണമെന്ന മോഹം ബാക്കി വച്ചാണ് ഇസിൻ ഉറ്റവരെ വിട്ടകന്നത്. കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിൽ 5ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇസിൻ.

മൂന്നാമത്തെ വയസ്സിലാണ് ഇസിന്റെ ജീവിതത്തിൽ ക്യാൻസറിന്റെ കരിനിഴൽ വീഴുന്നത്. ആ ചെറു പ്രായത്തിൽ ബാധിച്ച ട്യൂമർ ആണ് ഇസിന്റെ ഇരു കണ്ണുകളുടെയും കാഴ്ച കവർന്നത്. എങ്കിലും തോറ്റുകൊടുക്കാൻ അവൾ തയാറല്ലായിരുന്നു. കാഴ്ചയില്ലാത്ത ലോകത്തും അവൾ സന്തോഷം കണ്ടെത്തിയെങ്കിലും പക്ഷെ ഇസിനെ വിട്ടകലാൻ കാൻസറും മടിച്ചു.

നാലാം ക്ലാസിൽ വച്ചു പിടിപെട്ട ബോൺ കാൻസർ അവളെ വീണ്ടും രോഗശയ്യയിലാക്കി. കടുത്ത വേദനയിൽ തളരുമ്പോഴും ഓഡിയോ പുസ്തകങ്ങൾ കേട്ടും വായിച്ചും ഭാവനകൾ കടലാസിലേക്കു പകർത്തിയും അവൾ സഹപാഠികൾക്കു പ്രചോദനമായി. വലുതാകുമ്പോൾ കലക്ടർ ആകണമെന്ന ആഗ്രഹത്തോടെ നന്നായി പഠിച്ചു. ഇതിനിടെ കലക്ടറെ നേരിട്ടു കാണണമെന്ന ആഗ്രഹം ജനിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ജിജി വർഗീസ് ഇക്കാര്യം കലക്ടർ എൻ.എസ്.കെ. ഉമേഷിനെ അറിയിച്ചു. അദ്ദേഹം ഉടൻ അസി. കലക്ടർ നിഷാന്ത് സിഹാരയെ ഇസിന്റെ അരികിലേക്ക് അയച്ചു. കഴിഞ്ഞ വൈറ്റ് കെയ്ൻ ദിനത്തിൽ അസി.കലക്ടർ ഇസിന്റെ കീഴ്മാടിലെ വാടകവീട്ടിലെത്തി അവൾക്കു കൈനിറയെ സമ്മാനങ്ങൾ നൽകി മടങ്ങി.

ഇടുക്കി നെടുങ്കണ്ടം ചെത്തിമറ്റത്തിൽ ജോബിൻസ് തോമസിന്റെയും റോഷ്‌നയുടെയും മൂത്ത മകളാണ് ഇസിൻ. ഒരു സഹോദരിയുണ്ട്: ഹെൽഗ ജോബിൻസ്. ഇസിന്റെ പഠനത്തിനു വേണ്ടിയാണ് ജോബിൻസ് ഇടുക്കിയിൽ നിന്നു കീഴ്മാടിലേക്കു താമസം മാറ്റിയത്. സംസ്‌കാരം ഇന്നു 3നു കീഴ്മാട് പെരിയാർമുഖം സെന്റ് ആൻഡ്രൂസ് പള്ളിയിൽ നടക്കും.

PREVIOUS

സെന്റ്: ക്ലെയർ ബധിര വിദ്യാലയത്തിന് അഭിമാന നേട്ടം; നാല് കുട്ടികൾ വേൾഡ് ഡഫ് യൂത്ത് ലീഗിൽ ഇന്ത്യക്കായി കളിക്കും

NEXT

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപി മാപ്പ് പറയണം
Related Post
January 8, 2024
അങ്കമാലി അർബൻ സഹകരണസംഘം ക്രമക്കേട്. സിപിഎം ഏരിയ സെക്രട്ടറി സംഘത്തിന്റെ ലീഗൽ അഡൈ്വസർ; സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് കോൺഗ്രസ്സ്
May 20, 2024
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ അപ്പീലിൽ വിധി ഇന്ന്
April 28, 2024
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
August 9, 2024
പലസ്തീൻ ഐക്യദാർഢ്യം, സിപിഐ നേതാവ് ആനി രാജ പൊലീസ് കസ്റ്റഡിയിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved