23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
443 views 0 sec 0 Comment

മാസങ്ങൾ നീണ്ട പോരാട്ടം; അപൂർവ്വ രോഗത്തെ കീഴടക്കി 14 വയസ്സുകാരി ഫാദിയ

admin - August 30, 2024

ആലുവ: 164 ദിവസം നീണ്ട ആശുപത്രി വാസം…അതിൽ 129 ദിവസവും തീവ്ര പരിചരണ വിഭാഗത്തിൽ….. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് 14 വയസ്സുകാരി ഫാദിയ മടങ്ങുമ്പോൾ രാജഗിരി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിനും ഇത് അഭിമാന നിമിഷം.

കഴിഞ്ഞ മാർച്ച് എട്ടിനാണ് പനി, ചുമ, അനിയന്ത്രിതമായ വിയർപ്പ് എന്നീ ലക്ഷണങ്ങളുമായി ഫാദിയയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഫാദിയയുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തി. ശരാശരി 135 എങ്കിലും വേണ്ട സ്ഥാനത്ത് ഫാദിയക്ക് ഉണ്ടായിരുന്നത് 109 മാത്രമായിരുന്നു. ഫാദിയയുടെ നില വഷളാകുന്നത് കണ്ടതോടെ ഉടൻ തന്നെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

രക്തത്തിലെ ഓക്സിജന്റെ കുറവ്, മൾട്ടി ഡ്രഗ് റെസിസ്റ്റൻസ് രോഗാണുക്കളുടെ സാന്നിധ്യം എന്നിവ കണ്ടെത്തിയതോടെ വെന്റിലേറ്റർ പിന്തുണയിലായിരുന്നു ഫാദിയ. കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം മേധാവി ഡോ. സൌമ്യ മേരി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആൻ്റി ഫോസ്‌ഫോളിപ്പിഡ് സിൻഡ്രോം എന്ന അപൂർവ്വ രോഗമാണെന്ന് കണ്ടെത്തി. സ്വന്തം രോഗപ്രതിരോധ സംവിധാനം ആരോഗ്യമുള്ള കോശങ്ങളെ തെറ്റായി ആക്രമിക്കുന്നതാണ് ഈ രോഗാവസ്ഥക്ക് കാരണം. രോഗപ്രതിരോധ സംവിധാനം നിർമ്മിക്കുന്ന ഈ ആൻ്റിബോഡികൾ ധമനികളിലും സിരകളിലും രക്തം കട്ടപിടിക്കാൻ കാരണമാകും.

ഫാദിയയുടെ വലത് കാലിൽ രക്തം കട്ട പിടിച്ചതോടെ ചലന ശേഷിയേയും ബാധിച്ചു. ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയും ആന്റി ബയോട്ടിക് വഴി അണുബാധ നിയന്ത്രിച്ചും, രക്തകട്ടകൾ അലിയിച്ചും ഡോക്ടർമാർ ഫാദിയയെ സാവധാനം തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നു. പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് ഹെമറ്റോളജി, പീഡിയാട്രിക് സർജറി, ഇൻ്റർവെൻഷണൽ റേഡിയോളജി, റുമാറ്റോളജി, പൾമോണോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ചേർന്ന് പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചായിരുന്നു ചികിത്സ.

കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിലെ നഴ്സുമാരുടെ പരിചരണവും, പിന്തുണയും നിർണായകമായെന്ന് ഡോ. സൌമ്യ പറഞ്ഞു. ഫാദിയക്ക് ഇഷ്ട്ടമുളള പാട്ടുകൾ കേൾപ്പിച്ചും, സുറുമ എഴുതി കൊടുത്തും നഴ്സുമാർ കൂടെ നിന്നു. ട്രക്കിയോസ്റ്റമി ട്യൂബുകൾ നീക്കം ചെയ്തതോടെ റൂമിലേക്ക് മാറ്റിയ ഫാദിയയെ തുടർന്ന് ചികിത്സിച്ചത് ശിശുരോഗ വിഭാഗത്തിലെ ഡോ. ദീപ്തി ദാമോദരനായിരുന്നു. രണ്ട് മാസം നീണ്ട പരിശ്രമത്തിനൊടുവിൽ ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ കൂടി പിന്തുണയോടെ ഫാദിയയുടെ ചലന ശേഷി വീണ്ടെത്തു.

മകളെ നഷ്ടപ്പെടുമെന്ന് കരുതിയ അവസ്ഥയിൽ നിന്നും തിരികെ കിട്ടിയ സന്തോഷം ഡോക്ടർമാർക്കും, നഴ്സുമാർക്കുമൊപ്പം കേക്ക് മുറിച്ചാണ് കുടുംബം ആഘോഷിച്ചത്.

PREVIOUS

മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

NEXT

മാസങ്ങൾ നീണ്ട പോരാട്ടം; അപൂർവ്വ രോഗത്തെ കീഴടക്കി 14 വയസ്സുകാരി ഫാദിയ
Related Post
December 10, 2025
എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്’; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
April 15, 2024
ബിഗ് ബോസ് ഷോയ്ക്കെതിരെ ഹര്‍ജി; മോഹൻലാലിനടക്കം ഹൈക്കോടതിയുടെ നോട്ടീസ്
May 28, 2024
കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ; സ്ത്രീ മരിച്ചു
May 15, 2025
മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved