കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ ദേശീയ സൈബർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു.നാഷ്ണൽ സൈബർ സെക്യൂരിറ്റി റിസർച്ച് കൗൺസിൽ (ചഇടഞഇ)ലുമായി സഹകരിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ നമ്മുടെ വ്യക്തി വിവരങ്ങൾ ചോത്തുന്നവയാണെന്നും. അതിൽ ജനങ്ങൾ ബോധവാൻമാരാകണമെന്നും ഡോ. വൈഭവ് സക്സേന പറഞ്ഞു.
നാഷ്ണൽ സൈബർ സെക്യൂരിറ്റി ഡയറക്ടർ ഡോ. ഇ ഖലീരാജ് മുഖ്യാഥിതിയായിരുന്നു. പ്രിൻസിപ്പാൾ ഡോ.എം.എസ് മുരളി, ഡീൻ പ്രെഫ. ആർ. രാജാറാം, കംമ്പ്യൂട്ടർ സയൻസ്(എഐ) വകുപ്പ് മേധാവി പ്രെഫ. പി.വി രാജാരാമൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയ സൈബർ റിസോഴ്സ് സെന്റർ പൊതുജനങ്ങൾക്ക് ഇന്റർനെറ്റിനെക്കുറിച്ചും, സൈബർ കുരുക്കുകളിൽ പെടാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചും ബോധവാൻമാരാക്കും. യുവാക്കൾക്കായി വിവിധ ക്ലാസുകളും സ്‌കൂളുകളിലും, കോളേജുകളിലും വിവിധ പരിശീലന കാമ്പുകളും സംഘടിപ്പിക്കും.