
കാലടി: കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ അധ്യാപകരുടെ ആശയത്തിന് പേറ്റന്റ് ലഭിച്ചു. ഇലട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അധ്യാപകരായ ഡോ: അജയ് കുമാർ, ഡോ: പി.ആർ ബിപിൻ എന്നിവർക്കാണ് പേറ്റന്റ് ലഭിച്ചത്. ഗ്രാമ, നഗര പ്രദേശങ്ങളിലെ പരിസ്ഥിതിമലിനീകരണം കണ്ടെത്തി അത് അധികൃതരെ അറിയിക്കുന്ന ആശമാണ് ഇവരുടെടേത്. പരിസ്ഥിതി മലിനീകരണം കണ്ടെത്തിയാൽ അധികൃതർക്ക് വേഗത്തിൽ നടപടികൾ സ്വീകരിക്കാനാകും. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐഒടി) അധിഷ്ഠിതമാക്കിയാണ് മലിനീകരണം കണ്ടെത്തുന്നത്.