
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2025’ ആരംഭിച്ചു. പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് ടി.ആർ രാജാമണി ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ്, ചീഫ് ടെക്‌നോളജി ഓഫീസർ പി.വി രാജാരാമൻ, ഫെഡറൽ ബാങ്ക് റീജേണൽ മാനേജർ ബിനു തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് ടി.ആർ രാജാമണിക്ക് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിച്ചു.

പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് ടി.ആർ രാജാമണിക്ക് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കുന്നു.
ത്യാഗരാജ ആരാധനയോടെയാണ് ബ്രഹ്‌മയ്ക്ക് തുടക്കമായത്. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, മാതംഗി സത്യമൂർത്തി, കൃഷ്ണൻ നമ്പൂതിരി, ലത ആനന്ദ്, അരുൺ കുമാർ, രമേശ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു. വൈകിട്ട് കലാകാരൻസ് അവതരിപ്പിച്ച ശിങ്കാരി മേളം ഉണ്ടായിരുന്നു.

ത്യാഗരാജ ആരാധന
ശനിയാഴ്ച്ച കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സ്റ്റെപ്പ് ആൻറ് സിങ്ങ്റോ, ബാൻറ് ഓഫ് ബ്രഹ്‌മ, ഓൺ ദ സ്പോട്ട് ഡാൻസ്, വോയ്സ് ഓഫ് ബ്രഹ്‌മ, കൊറിയോ ഈവ് എന്നിവയുണ്ടാകും. 5 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഞായറാഴ്ച്ച ബ്രഹ്‌മ സമാപിക്കും. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുമായി 4000ത്തോളം വിദ്യാർത്ഥികളാണ് ബ്രഹ്‌മയിൽ പങ്കെടുക്കുന്നത്.