23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
659 views 0 sec 0 Comment

നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു

admin - December 11, 2024

മലയാറ്റൂർ: നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു. 25 മുതൽ 31വരെയാണ് കാർണിവൽ. മലയടിവാരത്ത് 110 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറ‍ഞ്ഞു കിടക്കുന്ന മണപ്പാട്ടുചിറയ്ക്കു ചുറ്റും 10,024 നക്ഷത്രങ്ങളാണ് ഇത്തവണ കാർണിവലിനായി തൂക്കുന്നത്. 2 നിരകളിലായി വിവിധ വർണത്തിലുള്ള നക്ഷത്രങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ വർഷത്തെ മെഗാ കാർണിവലിലെ കേടുപാടുകൾ വന്നതും നിറം മങ്ങിയതുമായ 3000 നക്ഷത്രങ്ങൾ മാറ്റി ഇത്തവണ അത്രയും പുതിയ നക്ഷത്രങ്ങൾ വാങ്ങിയിട്ടുണ്ട്. പുതിയ നക്ഷത്രങ്ങൾക്ക്് ടോയിൽ കെട്ടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നക്ഷത്രങ്ങളുടെ കൂടെ ടോയിൽ ഉണ്ടാകുമെങ്കിലും തടാകത്തിനു ചുറ്റും കെട്ടിയതിനു ശേഷം കാറ്റത്ത് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കട്ടിയുള്ള ടോയിൽ കെട്ടുകയാണ് ചെയ്യുന്നത്. കൂടാതെ പഴയ നക്ഷത്രങ്ങൾ പൊടി കളഞ്ഞ് തുടച്ച് വൃത്തിയാക്കിയെടുക്കുന്നു. മലയടിവാരത്തെ നക്ഷത്ര തടാകം ഓഫിസിലിരുന്ന് 6 സ്ത്രീകൾ 2 ആഴ്ചയായി ഈ പ്രവർത്തനങ്ങൾ നടത്തുന്നു.

നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ മറ്റൊരു പ്രധാന ആകർഷണമായ കൂറ്റൻ പപ്പാഞ്ഞിയുടെ നിർമാണവും ആരംഭിച്ചു. 75 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയാണ് നിർമിക്കുന്നത്. പുതുവർഷ പുലരിയിൽ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും. മെഗാ കാർണിവലിന്റെ ഭാഗമായി അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്,സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. കൂടാതെ മണപ്പാട്ടുചിറയിൽ ദിവസവും പകൽ ബോട്ടിങ് നടക്കുന്നുണ്ട്. ജനകീയ വികസന സമിതിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തുടർച്ചയായ 10–ാം വർഷമാണ് മലയാറ്റൂർ മലയടിവാരത്ത് നക്ഷത്ര തടാകം മെഗാ കാർണിവൽ നടത്തുന്നത്.

2015ൽ 5,015 നക്ഷത്രങ്ങൾ തൂക്കിയാണ് നക്ഷത്ര തടാകം മെഗാ കാർണിവൽ ആരംഭിച്ചത്.തുടർന്ന് ഓരോ വർഷവും നക്ഷത്രങ്ങളുടെ എണ്ണവും ആഘോഷവും വർധിച്ചു. 25 നു വൈകിട്ടാണ് ഇത്തവണത്തെ നക്ഷത്ര തടാകത്തിലെ നക്ഷത്രങ്ങൾ മിഴി തുറക്കുന്നത്. 31ന് അർധരാത്രിയിൽ പുതുവർഷത്തെ എതിരേറ്റ് മെഗാ കാർണിവൽ സമാപിക്കും. റോജി എം. ജോൺ എംഎൽഎ (ചെയർമാൻ), പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ (ജനറൽ കൺവീനർ), വിൽസൻ മലയാറ്റൂർ (പ്രോജക്ട് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ 17 കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഇത്തവണ വേസ്റ്റ് മാനേജ്മെന്റിന് പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

PREVIOUS

ജെ.ആർ രാജേഷിനെ വേൾഡ് ടെക്‌നിക്കൽ സെമിനാറിലേക്ക് നോമിനേറ്റ് ചെയ്തു

NEXT

സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം
Related Post
November 20, 2024
മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
July 22, 2024
വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു
November 29, 2023
സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം സ്വദേശി പിടിയിൽ
November 15, 2025
കോൺഗ്രസിന് തിരിച്ചടി; വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved