കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നൂതന സംവിധാനത്തിൽ എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും, ഡാറ്റ സയൻസിന്റെയും പ്രവർത്തനങ്ങൾക്കാണ് ലാബുകൾ ഉപയോഗിക്കുന്നത്. ലാബിൽ എൻജിനീയറിങ്ങിലെ വിവിധ ഗവേഷകൾക്ക് ഗവേഷണങ്ങളും, ഹൈ സ്പീഡ് പ്രോസസിംഗ് ആവശ്യമായ പ്രോജക്റ്റ് വർക്കുകളും നടത്താം. അതിനായി ഉയർന്ന കാര്യക്ഷമതയുള്ള പ്രോസസിംഗ് സിസ്റ്റംസ്, ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് എന്നിവ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. 250 ഒളം വിദ്യാർത്ഥികൾക്ക് ഒരേ സമയം ലാബ് ഉപയോഗിക്കാം. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ.എം.എസ് മുരളി, ജനറൽ മാനേജർ എൻ.ശ്രീനാഥ്, ചീഫ് ടെക്നോളജി ഓഫീസർ പ്രെഫ. ആർ. രാജാറാം, വകുപ്പ് മേധാവി ഡോ.എസ് ശാരിക, ആശാ റോസ് തുടങ്ങിയവർ സംസാരിച്ചു.
Comments are closed.