06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
788 views 0 sec 0 Comment

കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ

admin - May 31, 2025

കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ചയാണെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള എം.സി.റോഡിന്‍റെ പൂര്‍ണ്ണമായ അറ്റകുറ്റപണികള്‍ നടത്തുവാന്‍ നിയോഗിച്ചിരുന്ന കരാറുകാരന്‍ മൂന്ന് മാസം മുമ്പ് തന്നെ പണികള്‍ നിര്‍ത്തി പോയിരുന്നു. ഈ വിഷയം നിരവധി തവണ പൊതുമരാമത്ത് വകുപ്പിന്‍റേയും സര്‍ക്കാരിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മന്ത്രിതല മീറ്റിംങില്‍ ഉന്നയിച്ചിട്ടും ഇതിന് തക്ക സമയത്ത് പരിഹാരം കാണാനുവാനായിട്ട് പൊതുമരാമത്ത് വകുപ്പിന് കഴിയാത്തതിന്‍റെ ദുരിതമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിന് വേണ്ടി വിളിച്ച് ചേര്‍ത്ത മന്ത്രിതല യോഗത്തിലുള്‍പ്പെടെ ഈ വിഷയം എം.എല്‍.എ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ തക്ക സമയത്ത് നടപടിയെടുക്കുവാന്‍ സര്‍ക്കര്‍ തയ്യാറായില്ല. മഴ ആരംഭിച്ചപ്പോള്‍ തന്നെ കാലടി പാലത്തിന്‍റെ ഇരുവശങ്ങളിലും കുഴികള്‍ രൂപപ്പെടുകയും എം.സി.റോഡില്‍ പലയിടങ്ങളിലും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് തക്ക സമയത്ത് അറ്റകുറ്റപണികള്‍ നടത്താന്‍ നിയോഗിച്ചിരുന്ന കമ്പനിയാണ് പ്രവര്‍ത്തികള്‍ അവസാനിപ്പിച്ച് പോയത്. ഇപ്പോള്‍ കരാറുകാരനെ വീണ്ടും ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നത് മൂലം അറ്റകുറ്റപണികള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്.

മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തികള്‍ സമയബന്ധിതമായി ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയാത്തതുകൊണ്ടാണ് ഇപ്പോള്‍ ജനങ്ങള്‍ ഈ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത്. ഇത് എം.സി. റോഡിലൂടെ യാത്ര ചെയ്യുന്ന മുഴുവന്‍ ആളുകളേയും ബാധിക്കുന്ന പ്രശ്നമാണ്. തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കുന്നതോടുകൂടി ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാവുകയും ജനങ്ങളുടെ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയും ചെയ്യും. ഈ ഗൗരവമായ പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

 

PREVIOUS

രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ

NEXT

പത്താം ക്‌ളാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Related Post
March 15, 2025
കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
March 17, 2025
സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം
August 9, 2026
അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
January 14, 2025
കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഭക്തിസാന്ദ്രമായി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved