മലയാളി സ്വപ്നം കണ്ട ഓണം ബംബര്‍ ഫലം പോയത് കര്‍ണാടകയിലേക്ക്. കര്‍ണാടക സ്വദേശി അല്‍ത്താഫ് ആണ് ഓണം ബംബര്‍ അടിച്ച ഭാഗ്യവാന്‍. ഇന്നലെ ഓണം ബംബര്‍ നറുക്കെടുപ്പ് കഴിഞ്ഞതുമുതല്‍ 25 കോടി ആര്‍ക്കെന്ന മലയാളിയുടെ ആകാംക്ഷയ്ക്കാണ് കര്‍ണാടകയില്‍ അവസാനമാകുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വാങ്ങിയ ടിക്കറ്റ് ആണ് അല്‍ത്താഫിന്റെ വീട്ടിലേക്ക് ഭാഗ്യം എത്തിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 15 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. ഫുള്‍ ഹാപ്പി എന്നാണ് അല്‍ത്താഫ് പ്രതികരിച്ചത്.
സുൽത്താൻ ബത്തേരിയിലെ നാഗരാജിന്‍റെ എൻജിആർ ലോട്ടറീസ് വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. എംഎം ജിനീഷ് നടത്തുന്ന പനമരത്തെ എസ്ജി ലക്കി സെന്ററില്‍ നിന്നാണ് നാഗരാജ് ലോട്ടറി വാങ്ങിയത്. ആകെ സമ്മാനതുക 25 കോടിയാണെങ്കിലും 12.8കോടി രൂപയാണ് (12,88,26,000 രൂപ) സമ്മാനർഹന് ലഭിക്കുക. ഏജൻസി കമ്മിഷനും എല്ലാ നികുതിയും കഴിഞ്ഞുള്ള തുകയാണിത്.
അവസാനം പുറത്തുവന്ന കണക്കുകൾ പ്രകാരം 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ആകെ വില്പന 75 ലക്ഷത്തിലേറെ വരും എന്നാണ് സൂചനകൾ. 80 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്ക് എത്തിച്ചത്. കഴിഞ്ഞ തവണ 75,76,096 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പാലക്കാടാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 1302680 ഓളം ടിക്കറ്റുകളാണ് പാലക്കാട് വിറ്റുപോയത്.