29

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
484 views 0 sec 0 Comment

വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകും: മോഹൻലാൽ

admin - August 3, 2024

മേപ്പാടി∙ വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

‘‘വളരെ സങ്കടകരമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടത്. ഇവിടെത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒറ്റനിമിഷം കൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. എന്നാൽ നമ്മളെല്ലാവരും ഒന്നിച്ചുചേർന്ന് അവർക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ കാര്യമാണ്. ഇന്ത്യൻ സൈന്യം, വ്യോമസേന. നാവികസേന, അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പൊലീസ്, ആതുരസേവകർ, എല്ലാത്തിനും ഉപരി നാട്ടുകാർ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് െബ‌യ്‌ലി പാലം നിർമിക്കാനായതു തന്നെ അദ്ഭുതമാണ്.

ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാൽപ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്നങ്ങൾ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വർഷമായി ഞാൻ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണണം’’– മോഹൻലാൽ പറഞ്ഞു.

PREVIOUS

വയനാടിനൊരു കൈത്താങ്ങായി പോലീസുദ്യോഗസ്ഥൻ

NEXT

ഉരുൾ പൊട്ടൽ: അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു
Related Post
August 14, 2025
വല്യാട്ടിൻ ചിറയിൽ ഓപ്പൺ ജിം തുറന്നു
February 25, 2024
ചാലക്കുടിയിൽ ചാർലി പോൾ, എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി20
September 7, 2023
ആലുവയിൽ വീണ്ടും പീഡനം; എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
July 1, 2024
മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500 ലധികം പേർ ചികിത്സയിൽ
Comments are closed.
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
August 29, 2026
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
August 29, 2026
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 28, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
News Vision
News Vision
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ
News Vision
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം
News Vision
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ

Recent Posts

  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
  • ‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
© Copyright 2025 - Newsvision. All Rights Reserved