23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
448 views 0 sec 0 Comment

കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തൻകാവ് ക്ഷേത്രത്തിൽ പൊങ്കാലയർപ്പണം

admin - January 17, 2024

കാലടി : പുത്തൻകാവ് ഭദ്രകാളീക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവത്തിന്റെ പൊങ്കാലയ്ക്കും മകര ഊട്ടിനും താലഘോഷയാത്രയ്ക്കുമായി പതിനായിരക്കണക്കിന്‌ ഭക്തർ അദ്വൈതഭൂമിയിലെത്തി. രാവിലെ 101 കരിക്കിന്റെ അഭിഷേകത്തോടെ മകരച്ചൊവ്വ ചടങ്ങുകൾ തുടങ്ങി.
മേൽശാന്തി കിരൺ കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ വിളക്കിൽനിന്ന്‌ പകർന്നുനൽകിയ ദീപം അടുപ്പുകളിലേക്ക് കൊളുത്തിയതോടെ പൊങ്കാലയർപ്പണത്തിന് തുടക്കമായി. അറുനൂറോളം പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിരുന്നു.

ദേവിയുടെ നടയിൽ സംസ്‌കൃത സർവകലാശാലാ സംഗീതവിഭാഗം മുൻ മേധാവി പ്രീതി സതീഷിന്റെ സംഗീതാരാധന നടന്നു. പൊങ്കാലയടുപ്പുകളിൽ വെളിച്ചപ്പാട് അജയൻ സ്വാമിയുടെ സാന്നിധ്യത്തിൽ മേൽശാന്തി തീർഥം തളിച്ചതോടെ പൊങ്കാലയർപ്പണം പൂർത്തിയായി.തുടർന്ന്, മകരച്ചൊവ്വ മഹോത്സവസമിതിയും മൃതസഞ്ജീവനി ട്രസ്റ്റും ചേർന്ന് 21 അമ്മമാർക്ക് ചികിത്സാസഹായവും വസ്ത്രവും 12 വിദ്യാർഥികൾക്ക് വിദ്യാഭ്യാസധനസഹായവും വിതരണം ചെയ്തു.

സമിതിയുടെ മകരച്ചൊവ്വ പുരസ്കാരം സായീശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസന് എം.കെ. കുഞ്ഞോൽ മാസ്റ്റർ സമ്മാനിച്ചു.മകരച്ചൊവ്വ മഹോത്സവ സമിതി പ്രസിഡന്റ് ബി. ഗോപി, സെക്രട്ടറി എൻ. സുധേഷ്, ഇ.ആർ. ശങ്കരമണി, സലീഷ് ചെമ്മണ്ടൂർ, വി.പി. സന്ദീപ്, രഞ്ജിത്ത് ചന്ദ്രൻ, ബിജു ഗോപി, എ.കെ. ജയകുമാർ, എസ്. ശ്രീജിത്ത്, ഷൈലജ ഷൈൻ എന്നിവർ നേതൃത്വം നൽകി.

തുടർന്ന്, ദേവീനടയിൽ മകരച്ചൊവ്വ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ വിവാഹം നടന്നു.മാണിക്യമംഗലം കാഞ്ഞിലി വീട്ടിൽ വാസുവിന്റെയും അജിതയുടെയും മകൾ ജീവയും ആവണംകോട് ചെറുകുളം വീട്ടിൽ രാഘവന്റെയും സുമതിയുടെയും മകൻ രാഗേഷുമാണ് വിവാഹിതരായത്.

മകര ഊട്ട് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 20,000 പേർക്കുള്ള പ്രസാദ ഊട്ടാണ് ഒരുക്കിയത്.

PREVIOUS

റോജി എം ജോൺ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ; സമിതി എഐസിസി പുനസംഘടിപ്പിച്ചു

NEXT

അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടി; ഷൺമുഖ അമ്മാൾ
Related Post
September 14, 2024
യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം
March 19, 2024
കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാൻ യുവാവിന്റെ ശ്രമം
July 30, 2024
സംസ്ഥാനത്ത് അതിശക്തമഴ തുടരും, 8 ജില്ലകളിൽ റെഡ് അലർട്ട്
March 2, 2026
യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved