06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
490 views 0 sec 0 Comment

അങ്കമാലി അർബൻ സഹകരണസംഘം ക്രമക്കേട്. സിപിഎം ഏരിയ സെക്രട്ടറി സംഘത്തിന്റെ ലീഗൽ അഡൈ്വസർ; സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് കോൺഗ്രസ്സ്

admin - January 8, 2024

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ക്രമക്കേടുകളുടെ പേരിൽ കോൺഗ്രസ്സ് പാർട്ടിക്കും ജനപ്രതിനിധികൾക്കുമെതിരെ മാർക്‌സിസ്റ്റ് നേതാക്കൾ നടത്തുന്ന വ്യാജപ്രചരണങ്ങൾ സംസ്ഥാന സഹകരണ വകുപ്പൻറേയും സി.പി.എം ഏരിയ സെക്രട്ടറിയുടേയും പങ്ക് മറച്ച് വയ്ക്കാനെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറുമാരായ ആന്റു മാവേലിയും സെബി കിടങ്ങേനും ആരോപിച്ചു.

അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. കോൺഗ്രസ്സ് പാർട്ടി ഇക്കാര്യത്തിൽ നിക്ഷേപകരോടൊപ്പം നിൽക്കും. സംഘത്തിൽ നടന്നതായി പറയുന്ന ക്രമക്കേടുകൾ അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തി നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കാനുള്ള ഉത്തരവാദിതം സംസ്ഥാന സർക്കാരിനും സഹകരണവകുപ്പിനുമാണ്. അർബർ സഹകരണ സംഘത്തിലെ നിയമോപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന സി.പി.എം ഏരിയാ സെക്രട്ടറിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോൺഗ്രസ്സ് പറഞ്ഞു

സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ കാലാ കാലങ്ങളിൽ പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തി അവ പരിഹരിക്കുന്നതിന് സഹകരണ വകുപ്പ് ഇൻസ്‌പെക്ടർമാരേയും ഓഡിറ്റർമാരേയും നിയമിച്ചിട്ടുണ്ട്. വർഷം തോറും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് തയ്യാറാക്കുന വരവ് ചെലവ് കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും ന്യൂനതാ സംഗ്രഹവും അച്ചടിച്ച് ഓഹരി ഉടമകൾക്ക് നൽകുകയും സംഘത്തിൻറെം വാർഷിക പൊതുയോഗം വിളിച്ച് ചേർത്ത് പാസ്സാക്കേണ്ടതുമാണ്. ഓരോ ലോണും ക്യത്യമായി പരിശേധിച്ച് നിയമാനുസ്യതമാണെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം സഹകരണ വകുപ്പിനുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാന ഭരണം കയ്യാളുന്നത് ഇടത് മുന്നണിയാണ്.

സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറിയും അദ്ദേഹത്തിൻറെ സ്വന്തക്കാരുമാണ് അർബൻ ബാങ്കിൻറെ ലീഗൽ അഡൈ്വസർമാരായി ഇക്കാലമത്രയും പ്രവർത്തിച്ചത്. ഈ കാലയളവിൽ സംഘത്തിൽ നടന്നതായി പറയുന്ന ക്രമക്കേടുകൾക്ക് ഇവർക്കൊക്കെ ഉത്തരവാദിത്വമുണ്ട്. ഇത് മറച്ച് വച്ച്‌കൊണ്ടാണ് സംഘത്തിൽ അംഗത്വമോ ഇടപാടുകളോ ഇല്ലാത്ത പ്രതിപക്ഷത്തിരിക്കുന്ന എം.പിയേയും എം.എൽ.എയേയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ മാർക്‌സിസ്റ്റ് നേതാക്കൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇത് ദുരുദ്ദേശപരമാമാണെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി

അർബൻ സഹകരണ സംഘത്തിലെ ക്രമക്കേടുകൾ പുറത്ത് വരുമ്പോൾ അങ്കലാപ്പിലാകുന്നത് മാർക്‌സിസ്റ്റ് പാർട്ടിയുടെ ചില നേതാക്കൻമാരാണ്. സംഘത്തിൽ ബിനാമി പേരുകളിൽ നിക്ഷേപവും ചിട്ടി ഇടപാടുകളുമുള്ള നേതാക്കൻമാർ കോൺഗ്രസ്സ് പാർട്ടിയുടേയും എം.എൽ.എയുടേയും എം.പിയുടേയും മേൽ കുതിരകയറാതെ കക്ഷിരാഷ്ട്രീയം മാറ്റിവച്ച് നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. വിലകുറഞ്ഞ പ്രചാരണങ്ങളിലൂടെ കോൺഗ്രസ്സ് പാർട്ടിയെ കരിവാരിത്തേച്ച് യഥാർതഥ പ്രതികളായ സംസ്ഥാന സർക്കരിനേയും സഹകരണ വകുപ്പിനേയും വെള്ള പൂശാനുള്ള ഇടത് നേതാക്കളുടെ ശ്രമം ഓഹരി ഉടമകളും നിക്ഷേപകരും തിരിച്ചറിയണം.

നിക്ഷേപകരുടെ പണം തിരിച്ച് കിട്ടാനുള്ള പരിശ്രമത്തിൽ കോൺഗ്രസ്സ്പാർട്ടി നിക്ഷേപകരോടൊപ്പം നിൽക്കുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

PREVIOUS

രാസാലഹരിയും കഞ്ചാവുമായി യൂട്യൂബറായ യുവതി കാലടിയിൽ പിടിയിൽ

NEXT

വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തിനിടെ കുഴഞ്ഞ് വീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
Related Post
July 8, 2024
ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി
September 2, 2023
പൊലീസിനെ ആക്രമിച്ച് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ
March 11, 2024
മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നുവീണു മരിച്ചു
April 30, 2025
അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved