27

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
26 views 0 sec 0 Comment

ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി

admin - November 27, 2026

കൊച്ചി: ജനനത്തിനു മുൻപേ തന്നെ വൃക്കരോഗം കണ്ടെത്തിയ ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ സങ്കീർണ്ണമായ റോബോട്ടിക് പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയ പലതവണ മാറ്റിവെച്ചതിനെത്തുടർന്ന് വൃക്കയുടെ പ്രവർത്തനം മോശമായതോടെയാണ് വിദഗ്ധ ചികിത്സ തേടി മാതാവ് കുട്ടിയെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ആദ്യത്തെ പീഡിയാട്രിക് റോബോട്ടിക് ശസ്ത്രക്രിയയാണിത്.

വൃക്കയിൽ നിന്ന് യൂറിറ്ററിലേക്ക് (മൂത്രവാഹിനി) മൂത്രം ഒഴുകുന്ന ഭാഗമായ യു.പി.ജെ (യൂറിറ്ററോപെൽവിക് ജംഗ്ഷൻ) യിലുണ്ടായ തടസ്സമാണ് കുട്ടിയുടെ ആരോഗ്യനില സങ്കീർണ്ണമാക്കിയത്. ഈ തടസ്സം നീക്കം ചെയ്ത് വൃക്കയിൽ നിന്ന് മൂത്രാശയത്തിലേക്കുള്ള മൂത്രപ്രവാഹം സുഗമമാക്കുന്ന ശസ്ത്രക്രിയയാണ് പൈലോപ്ലാസ്റ്റി. വിശദമായ പരിശോധനകൾക്ക് ശേഷം, കുഞ്ഞിന്റെ പ്രായവും ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാവാൻ സാധ്യത ഉള്ള അസ്വസ്ഥതകളും വേദനയും കണക്കിലെടുത്ത് യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. റോയി പി ജോണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം റോബോട്ടിക് ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയായിരുന്നു. 15 കിലോ മാത്രം ഭാരമുണ്ടായിരുന്ന കുട്ടിയുടെ ശരീരത്തിൽ നാല് റോബോട്ടിക് പോർട്ടുകൾ കൃത്യമായി സ്ഥാപിച്ചാണ് സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയിൽ സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തുമ്പോൾ ചികിത്സാരീതിയും ശസ്ത്രക്രിയാനന്തര രോഗമുക്തിയും അതീവ ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ടെന്ന് ഡോ. റോയ് പറഞ്ഞു. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ കൂടുതൽ കൃത്യത ഉറപ്പാക്കാനും വളരെ ചെറിയ മുറിവുകളിലൂടെ നടപടികൾ പൂർത്തിയാക്കാനും സാധിക്കും. ഇത് ശസ്ത്രക്രിയ മൂലമുണ്ടാകുന്ന ആഘാതവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു. കുട്ടിക്ക് സുഖകരവും വേഗത്തിലുള്ളതുമായ രോഗമുക്തി ഉറപ്പാക്കിക്കൊണ്ട് രോഗാവസ്ഥ ഫലപ്രദമായി പരിഹരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം വേഗത്തിൽ സുഖം പ്രാപിച്ച കുട്ടി വേദനയില്ലാതെ നടക്കുകയും നാലാം ദിവസം തന്നെ ആശുപത്രി വിടുകയും ചെയ്തു. ഒമാനിലേക്ക് മടങ്ങുന്നതിന് മുമ്പ് കുടുംബത്തിന് മൂന്നാറിലേക്ക് വിനോദയാത്ര നടത്താനും സാധിച്ചു.

കൃത്യതയും വേഗത്തിലുള്ള രോഗമുക്തിയും ഉറപ്പാക്കുന്ന ആധുനിക ശസ്ത്രക്രിയാ രംഗത്തെ സുപ്രധാന മുന്നേറ്റമാണ് റോബോട്ടിക് അസിസ്റ്റഡ് സർജറി. ശിശുരോഗ ചികിത്സ ഉൾപ്പെടെയുള്ള സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളിലേക്ക് ഇത്തരം നൂതന ചികിത്സാ രീതികൾ എത്തിക്കാൻ അപ്പോളോ അഡ്‌ലക്സ് പ്രതിജ്ഞാബദ്ധരാണെന്ന് സി.ഇ.ഒ ഡോ. ഏബെൽ ജോർജ് പറഞ്ഞു. മെഡിക്കൽ സംഘത്തിന്റെ വൈദഗ്ധ്യത്തിന്റെയും ആധുനിക ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലുള്ള നിരന്തരമായ ശ്രദ്ധയുടെയും ഫലമായാണ് ആദ്യത്തെ പീഡിയാട്രിക് റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റും എച്ച്.ഒ.ഡി.യുമായ ഡോ. ഡിനിറ്റ് ജോയ്, ഡോ. അലീന എന്നിവരടങ്ങുന്ന അനസ്തേഷ്യ സംഘത്തിന്റെയും പി.ഐ.സി.യു നഴ്‌സുമാർ, റോബോട്ടിക് അസിസ്റ്റൻസ് നഴ്‌സുമാർ, ഓപ്പറേഷൻ തിയേറ്റർ ടീം എന്നിവരുടെയും ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. ശിശുരോഗ ചികിത്സാ രംഗത്ത് റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യതകൾ വിപുലീകരിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് ഈ വിജയമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

PREVIOUS

സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
Related Post
July 23, 2024
കാലടി പഞ്ചായത്തിൽ വിജിലൻസ് പരിശോധന
April 15, 2025
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു
August 4, 2024
ബ്ലോക്ക് പഞ്ചായത്തംഗം കെ.വി അഭിജിത്ത് ഹോണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകി
May 13, 2024
കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി
Comments are closed.
ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
November 27, 2026
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
November 24, 2026
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
November 23, 2026
കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
November 21, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
News Vision
News Vision
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി
News Vision
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
News Vision
കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ

Recent Posts

  • ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
  • സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
  • ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
  • കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
  • ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
© Copyright 2025 - Newsvision. All Rights Reserved