19

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
47 views 9 sec 0 Comment

അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

admin - November 19, 2026

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിൽ 13 പേരെയാണ് കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ഇന്ന് എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ച് നാളെ രാവിലെയാണ് കണ്ണൂരിലേക്ക് കൊണ്ടുപോവുക.

കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പരമാവധി മൂന്ന് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിച്ച മറ്റ് പ്രതികളായ രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും അടക്കം 18 പേരെ കോടതി വെറുതെ വിട്ടു.

7 പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കെ.വി.സുമേഷ്-ഒന്നാം പ്രതി, എ.വി.അനൂപ്- മൂന്നാം പ്രതി, പവിത്രൻ- ഏഴാം പ്രതി, മനോഹരൻ- ഒമ്പതാം പ്രതി, എൻ പി ദിനേശൻ എന്ന മൈന ദിനേശൻ-പത്താം പ്രതി, ബിജുമോൻ എന്ന വടി ബിജു-പന്ത്രണ്ടാം പ്രതി, ഷിജിൻ മോഹൻ-പതിനഞ്ചാം പ്രതി എന്നിവർക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു. രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, പി.പി.സുരേശൻ- ഇരുപത്തിയെട്ടാം പ്രതി എന്നിവരാണ് മറ്റു പ്രതികൾ.

2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പി ജയരാജനും, അന്ന് എംഎൽഎയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാർ തടഞ്ഞുനിർത്തി മുസ്ലീംലീംഗ് പ്രവർത്തകർ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. ഷുക്കൂർ അടക്കമുള്ള മുസ്ലീം ലീഗ് പ്രവർത്തരെ പിന്നീട് സിപിഎമ്മുമാർ പിടിച്ചുനിർത്തി, അവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനൽകി. അവർ തന്നെയെന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂർ, സക്കറിയ അയുബ് എന്നിവരെ ആക്രമിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷുക്കൂർ മരിച്ചു.

PREVIOUS

സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Related Post
January 7, 2026
ലഹരി മാഫിയവുമായി ബന്ധം; കാലടിയിൽ പോലീസുകാരന് സസ്പെൻഷൻ
June 5, 2024
കാലടി ആദിശങ്കരയിൽ ഇൻഡോ-യൂഎഇ കാർഷിക-വിദ്യാഭ്യാസ സംരംഭം
October 14, 2023
വീട്ടമ്മയേയും മകളേയും കൊലപ്പെടുത്താൻ ശ്രമിച്ച ഇതര സംസ്ഥാനത്തൊഴിലാളിയെ റിമാൻഡ് ചെയ്തു
August 27, 2024
ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരായ ആരോപണത്തിലുറച്ച് ജൂനിയര്‍ ആര്‍ടിസ്റ്റ്, ഇ മെയില്‍ വഴി പരാതി നല്‍കി
Comments are closed.
അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
November 19, 2026
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
November 17, 2026
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
November 17, 2026
കാലടിയിൽ വാഹനാപകടം; വ്യാപാരിക്ക് ദാരുണാന്ത്യം
November 14, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
News Vision
News Vision
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച
News Vision
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ്
News Vision
കാലടിയിൽ വാഹനാപകടം; വ്യാപാരിക്ക് ദാരുണാന്ത്യം

Recent Posts

  • അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
  • സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
  • കാലടിയിൽ വാഹനാപകടം; വ്യാപാരിക്ക് ദാരുണാന്ത്യം
  • ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ
© Copyright 2025 - Newsvision. All Rights Reserved