14

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
49 views 0 sec 0 Comment

ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ

admin - November 13, 2026

കൊച്ചി: പ്രമേഹവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ലോക ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാക്കത്തോൺ ‘ബ്ലൂ സ്റ്റെപ്പ്സ്’ ശനിയാഴ്ച രാവിലെ ആറിന് ആരംഭിക്കും. മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, സിനിമ താരം കൈലാഷ്, പനങ്ങാട് എസ്.ഐ അനന്ദു രമേഷ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ പനങ്ങാട്, കുമ്പളം വഴി സഞ്ചരിച്ച് തിരികെ വി.പി.എസ് ലേക്‌ഷോറിലെത്തി സമാപിക്കും. സുംബ ഡാൻസ് ഉൾപ്പെടെ വിപുലമായ പരിപാടികളും വാക്കത്തോണിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. റിസേർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്ത്യ(ആർ.എസ്.എസ്.ഡി.ഐ) കേരള ഘടകത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വാക്കത്തോണിൽ വാക്കാറു ആണ് വാക്കിംഗ് പാർടണർ.

പ്രമേഹ നിയന്ത്രണത്തിന് കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് വാക്കത്തോണിലൂടെയും അനുബന്ധ സേവന പ്രവർത്തനങ്ങളിലൂടെയും ആശുപത്രി ലക്ഷ്യമിടുന്നത്. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, മുൻകൂട്ടിയുള്ള രോഗനിർണയം, കൃത്യമായ ഇടവേളകളിലെ ആരോഗ്യപരിശോധനകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ തുടങ്ങിയവയിലൂടെ പ്രമേഹം തടയാനും അതുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാനും കഴിയും. ഈ ആശയം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്നും സംഘാടകർ കൂട്ടിച്ചേർത്തു. വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, ഗ്രൂപ്പ് സി.ഒ.ഒ ല‍ക്ഷ്മൺ സേതുരാമൻ, സി.ഇ.ഓ ജയേഷ് വി.നായർ തുടങ്ങിയവർ പങ്കെടുക്കും. 400ഓളം ആളുകൾ പങ്കെടുക്കുന്ന വാക്കത്തോണിന്‍റെ രജിസ്ട്രേഷൻ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധിയാളുകൾ പങ്കെടുക്കും. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നും അവർ അറിയിച്ചു.

സൗജന്യ പ്രമേഹ പരിശോധനയും ബോധവ്തകരണവും
പ്രമേഹം മുൻകൂട്ടി തിരിച്ചറിഞ്ഞ് സങ്കീർണതകളൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ലോക ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ പരിശോധനയും ബോധവത്കരണ പരിപാടികളും നടക്കും. ശനിയാഴ്ച ആശുപത്രിയിലെത്തുന്നവർക്ക് സൗജന്യ പരിശോധന നടത്താനാകും. കൂടാതെ രാവിലെ 11ന് ആശുപത്രിയിൽ പ്രത്യേക ബോധവത്കരണ പരിപാടിയും നടക്കും. ആലുവ, ഇടപ്പള്ളി, ജെ.എൽ.എൻ സ്റ്റേഡിയം, കലൂർ, സൗത്ത്, വൈറ്റില എന്നീ മെട്രോ എന്നീ സ്റ്റേഷനുകളിൽ സൗജന്യ പരിശോധന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

99 രൂപയ്ക്ക് പ്രത്യേക പരിശോധന പാക്കേജ് അവതരിപ്പിച്ച് വി.പി.എസ് ലേക്‌ഷോര്‍
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പ്രത്യേക ഡയബറ്റീസ് പരിശോധന പാക്കേജ് അവതരിപ്പിച്ചു. ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎ1സി തുടങ്ങിയവ ഉൾപ്പെടുത്തി 2500 രൂപ നിരക്ക് വരുന്ന പരിശോധനകളാണ് ഇളവുകളോെട 99 രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. നവംബർ 30 വരെ ആശുപത്രിയിലെത്തി ഈ സേവനം പ്രയോജനപ്പെടുത്താനാകും.

PREVIOUS

മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാം; സസ്‌പെൻഷൻ ന്യായീകരിച്ച് സംസ്കൃത സർവകലാശാല ഹൈക്കോടതിയിൽ
Related Post
August 7, 2025
ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ലഹരിയ്ക്ക് അടിമയായ മകൻ അറസ്റ്റിൽ
September 9, 2025
പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും
May 29, 2024
മഞ്ഞപ്ര പഞ്ചായത്തിൽ 6 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
November 25, 2024
സിജോ പൈനാടത്തിന് കെസിബിസി മാധ്യമ അവാർഡ്
Comments are closed.
ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ
November 13, 2026
മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാം; സസ്‌പെൻഷൻ ന്യായീകരിച്ച് സംസ്കൃത സർവകലാശാല ഹൈക്കോടതിയിൽ
November 12, 2026
എറണാകുളം റൂറൽ ജില്ലയിൽ ഗതാഗത നിയമലംഘനം; 11 ദിവസത്തിനിടെ 17,181 വാഹനങ്ങൾക്കെതിരെ നടപടി
November 12, 2026
ഭക്ഷ്യവസ്തുക്കളെ ഫംഗസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ ജൈവവിഘടന ശേഷിയുള്ള പാക്കേജിംഗ് പടലം : ശ്രീശങ്കര കോളേജ് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്
November 11, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ
News Vision
News Vision
മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാം; സസ്‌പെൻഷൻ ന്യായീകരിച്ച് സംസ്കൃത
News Vision
എറണാകുളം റൂറൽ ജില്ലയിൽ ഗതാഗത നിയമലംഘനം; 11
News Vision
ഭക്ഷ്യവസ്തുക്കളെ ഫംഗസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ ജൈവവിഘടന ശേഷിയുള്ള

Recent Posts

  • ലോക പ്രമേഹ ദിനം: വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ
  • മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാം; സസ്‌പെൻഷൻ ന്യായീകരിച്ച് സംസ്കൃത സർവകലാശാല ഹൈക്കോടതിയിൽ
  • എറണാകുളം റൂറൽ ജില്ലയിൽ ഗതാഗത നിയമലംഘനം; 11 ദിവസത്തിനിടെ 17,181 വാഹനങ്ങൾക്കെതിരെ നടപടി
  • ഭക്ഷ്യവസ്തുക്കളെ ഫംഗസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ ജൈവവിഘടന ശേഷിയുള്ള പാക്കേജിംഗ് പടലം : ശ്രീശങ്കര കോളേജ് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്
  • ഭരതനാട്യത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ജോയന്ന ജെ. സെബാസ്റ്റ്യൻ
© Copyright 2025 - Newsvision. All Rights Reserved