05

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
59 views 0 sec 0 Comment

സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക

admin - November 4, 2026

കൊച്ചി: സ്തനാർബുദം പ്രതിരോധിക്കുന്നതിന് മുൻകൂട്ടിയുള്ള രോഗനിർണയം അതിപ്രധാനമാണെന്ന് ജില്ല കലക്ടറും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജി. പ്രിയങ്ക. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. സ്തനാർബുദ ബോധവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലടക്കം നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി.

തുടക്കത്തിലേ കണ്ടെത്തിയാൽ രോഗമുക്തി നിരക്ക് ഉയർത്താൻ നമുക്ക് സാധിക്കും. ജീവിതശൈലിയിലെ തെറ്റായ പ്രവണതകൾ നമ്മളെ രോഗികളാക്കുമെന്ന കാര്യം തിരിച്ചറിയണം. മാനസിക സമ്മർദ്ദം കുറയ്ക്കുക, പോഷകപ്രദമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, രാസവസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക, നല്ല സാമൂഹിക ബന്ധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്നും കലക്ടർ പറഞ്ഞു.

വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി അധ്യക്ഷത വഹിച്ചു. സ്തനാർബുദം മുൻകൂട്ടി കണ്ടെത്താനും അതിനുള്ള ശരിയായ ബോധവത്‌കരണം നൽകാനും സാധിച്ചാൽ, ശരിയായ ചികിത്സയിലൂടെ വലിയൊരു മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചുവടുവെയ്പ്പുകൾക്ക് നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.പി.എസ് ലേക്‌ഷോര്‍ ഗൈനക്കോളജിക്കൽ, സർജിക്കൽ ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയൻസസ് വിഭാഗം മേധാവിയും ഡയറക്ടറുമായ ഡോ. കെ. ചിത്രതാര സ്തനാർബുദ ബോധവത്കരണ സന്ദേശം നൽകി. സ്തനാർബുദം തടയാനാകുന്നതും സ്ക്രീനിങ് വഴി കണ്ടെത്താനാകുന്നതും പൂർണ്ണമായി ഭേദമാക്കാനാകുന്നതുമാണെന്ന് അവർ പറഞ്ഞു. സ്തനാർബുദത്തിന്റെ തോത് വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇത് മുൻകൂട്ടിയുള്ള സ്‌ക്രീനിംഗിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സ്തനാർബുദത്തിന് പലതരം ഘടകങ്ങൾ കാരണമാകാറുണ്ട്. ഒരു പ്രത്യേക കാരണം മാത്രമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അതിനാൽ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സയിലൂടെ ഭേദമാക്കുക എന്നതാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.

കെ.എം.ആർ.എൽ സിസ്റ്റംസ് ഡയറക്ടർ സഞ്ജയ് കുമാർ, ഓപറേഷൻസ് ആൻഡ് മെയിന്‍റനൻസ് വിഭാഗം ജനറൽ മാനേജർ ടി.സി. ജോൺസൺ, മാർക്കറ്റിംഗ് ചീഫ് മാനേജർ മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ് സ്വാഗതവും കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അനിൽകുമാർ നന്ദിയും പറഞ്ഞു.

PREVIOUS

മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർക്ക് ദാരുണാന്ത്യം
Related Post
December 4, 2023
ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നൽകില്ല; നിർമലാ സീതാരാമൻ
October 4, 2024
കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാട്ടിലേക്കോടി
July 2, 2026
കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും
June 3, 2024
വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിൽ പുക; മുൻവശവും എഞ്ചിനും കത്തിനശിച്ചു
Comments are closed.
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
November 4, 2026
മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർക്ക് ദാരുണാന്ത്യം
November 4, 2026
‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ
November 3, 2026
പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
November 2, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
News Vision
News Vision
മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി
News Vision
‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ
News Vision
പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ

Recent Posts

  • സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
  • മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർക്ക് ദാരുണാന്ത്യം
  • ‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ
  • പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
  • വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved