കാലടി: താണിപ്പുഴ എം.സി റോഡിൽ കെഎസ്ആർടിസി ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. താണിപ്പുഴ കൂന്നത്താൻ വീട്ടിൽ കെ.പി. തോമസ് (72) ആണ് മരിച്ചത്. താന്നിപ്പുഴ പള്ളിയിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്ത് മൊത്തം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടറും കെഎസ്ആർടിസി ബസും. ബസ് സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ടു. സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഇടതുവശത്തേക്കും പിന്നിലിരുന്ന് തോമസ് വലതുവശത്തേക്ക് ബസ്സിനടിയിലേക്കും വീഴുകയായിരുന്നു. ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണമടഞ്ഞു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



