25

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
54 views 0 sec 0 Comment

കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

admin - October 24, 2026

അങ്കമാലി: കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ബെന്നി ബഹനാൻ എംപി ആവിഷ്കരിച്ച ‘സ്പർശം’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എയ്ഡഡ് പദവിയില്ലാത്ത സ്പെഷ്യൽ സ്കൂളുകൾക്ക് പദവി നൽകുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി പുതിയ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

‘ഒപ്പം ഉണ്ട് എംപി’ പദ്ധതിയുടെ ഭാഗമായി അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ‘സ്പർശം’ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, അവരുടെ നിയമപരമായ അവകാശങ്ങൾ, സർക്കാർതലത്തിൽ നടപ്പാക്കേണ്ട ഇടപെടലുകൾ, വിദ്യാഭ്യാസം, തൊഴിൽ, കല, കായികം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങളും അംഗീകാരവും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയ നിവേദനം ബെന്നി ബഹനാൻ എംപി മുഖ്യമന്ത്രിക്ക് കൈമാറി.

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ, സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ നേട്ടം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ആദരിക്കുകയും ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വളർച്ചയ്ക്കും മുന്നേറ്റത്തിനും പിന്തുണ നൽകുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും ചടങ്ങിൽ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ്, രാജ്യസഭാംഗം ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, സനീഷ് കുമാർ ജോസഫ്, മനോജ് മൂത്തേടൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സൽമാൻ കുറ്റിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അവരുടെ കഴിവുകൾ അംഗീകരിക്കുകയും ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ‘സ്പർശം’ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ ജീവിതത്തിലെ പ്രയാസങ്ങളിൽ ആശ്വാസമാകാനും ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ കരുതലേകാനും അവരുടെ സ്വപ്നങ്ങൾക്കും മുന്നേറ്റത്തിനും പിന്തുണ നൽകാനുമുള്ള കൂട്ടായ്മയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനും അവരുടെ ജീവിതയാത്ര കൂടുതൽ സുഗമമാക്കുന്നതിനും സമൂഹത്തിന്റെയും സർക്കാരിന്റെയും തുടർച്ചയായ പിന്തുണ ആവശ്യമാണെന്ന സന്ദേശവും സംഗമം മുന്നോട്ടുവച്ചു.

PREVIOUS

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
Related Post
September 29, 2025
സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപിച്ചു
September 12, 2026
കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
May 30, 2024
12 കോടിയുടെ ഭാഗ്യം സെക്യൂരിറ്റി ജീവനക്കാരന്
March 12, 2025
കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം : സ്വകാര്യ ബസുകൾക്ക് പകരം സംവിധാനമൊരുക്കും
Comments are closed.
കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
October 24, 2026
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
October 24, 2026
കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
October 24, 2026
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
October 22, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
News Vision
News Vision
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
News Vision
കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
News Vision
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന്

Recent Posts

  • കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
  • കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
  • കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved