ആലുവ: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്.
ആലുവ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ട്രാൻസ്പോർട്ട് ബസിൽ കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്. കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്. അതിഥിത്തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. കുറച്ചു നാളുകളായ് സംഘം പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
ഡാൻസാഫ് ടീമിനെ കൂടാതെ ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം ഷെമീർ, എസ്.ഐ രഞ്ജിത് മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരു



