18

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
61 views 0 sec 0 Comment

ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ പ്രതിയും മാൻകൊമ്പുമായി യുവാവും പിടിയിൽ

admin - September 17, 2026

ആലുവ: പട്ടണത്തിൽ കഴിഞ്ഞ ദിവസം നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പോലീസ് പിടിയിൽ. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡി.വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ആലുവ പട്ടണത്തിലും പരിസരത്തിലും പോലീസ് രാത്രികാല പരിശോധന നടത്തിയത്. നാല് സംഘങ്ങളായിട്ടായിരുന്നു പരിശോധന.

ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നടത്തറ വെള്ളറ അക്ഷയ് (21) നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വധശ്രമ കേസുകൾ ഉൾപ്പെടെ 16 ഓളം കേസിലെ പ്രതിയാണ് ഇയാൾ. നരഹത്യാശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്നു അക്ഷയ് . ചോദ്യം ചെയ്യലിനുശേഷം ഒല്ലൂർ പോലീസിന് കൈമാറി. റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാറിൽ നിന്ന് മാനിന്റെ കൊമ്പുകളും എല്ലുകളും പിടികൂടിയത് അതിരപ്പള്ളിയിൽ നിന്നാണ് ഇയാൾക്ക് ഇത് ലഭിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ചോട്ടുകുമാറിനെ വനം വകുപ്പിന് കൈമാറി.

കെ എസ് ആർ ടി സി ബസ്റ്റാൻഡിനകത്ത് കഞ്ചാവ് വലിച്ചവരും പോലീസിന്റെ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ വിശദമായി പോലീസ് ചോദ്യം ചെയ്തു. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ സി ഐ പി എം ഷമീർ, എസ് ഐ മാരായ രഞ്ജിത്ത് മാത്യു, വി ആർ വിഷ്ണു, കെ കെ സജീഷ്, അനൂപ് എന്നിവർ ഉൾപ്പെടുന്ന പോലീസ് ടീം നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വനിതാ പോലീസ് ഉൾപ്പെടെ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡോഗ് സ്ക്വാഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. വൈകിട്ട് 7 മണിയോടെ ആരംഭിച്ച് അർദ്ധരാത്രി കഴിഞ്ഞും നീണ്ടു. മാർക്കറ്റ് പരിസരം, റെയിൽവേ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, ഇടവഴികൾ കെഎസ്ആർടിസി ബസ്റ്റാൻഡ്,ഓവർ ബ്രിഡ്ജ്, മെട്രോ സ്റ്റേഷൻ, മാർക്കറ്റ് പരിസരം, ബാങ്ക് ജംഗ്ഷൻ, പ്രൈവറ്റ് ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി .

വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുമെന്ന് ഡി വൈ എസ് പി ബൈജു പൗലോസ് പറഞ്ഞു. സാമൂഹ്യ വിരുദ്ധരുടെയും മറ്റും താവളമായ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുവെട്ടി തെളിക്കാൻ റെയിൽവേ അധികൃതർക്കും മുൻസിപ്പൽ അധികൃതർക്കും പോലീസ് കത്ത് നൽകിയിട്ടുണ്ട്.

PREVIOUS

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

NEXT

ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
Related Post
February 13, 2024
കുട്ടികളുടെ ഡോക്ടർ, സംസ്ഥാന ക്രിക്കറ്റ് ടീം അംഗം; കളിക്കളത്തിൽ വിസ്മയം തീർത്ത് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന
November 21, 2023
സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; പൂർവ വിദ്യാർത്ഥി പിടിയിൽ
May 25, 2026
വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
March 2, 2024
സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍
Comments are closed.
ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
September 18, 2026
ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ പ്രതിയും മാൻകൊമ്പുമായി യുവാവും പിടിയിൽ
September 17, 2026
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
September 17, 2026
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
September 17, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
News Vision
News Vision
ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ
News Vision
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
News Vision
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി

Recent Posts

  • ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
  • ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ പ്രതിയും മാൻകൊമ്പുമായി യുവാവും പിടിയിൽ
  • പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
  • വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
  • മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved