കാലടി: ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരം സ്വദേശി മരിച്ചു. ചൊവ്വര മാടവന വീട്ടിൽ തോമസിന്റെ മകൻ ഷാരോൺ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7.30ഓടെ ശ്രീമൂലനഗരത്താണ് അപകടം. ഷാരോൺ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ എത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷാരോണിനെ പ്രദേശവാസികൾ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്യാറ്ററിങ് ജോലിക്കാരനായ ഷാരോൺ ജോലിയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു അപകടം. വ്യാഴാഴ്ച വൈകിട്ട് നാലിന് ചൊവ്വര സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം നടക്കും. അമ്മ: സിനി. സഹോദരിമാർ: അയന, അന്ന.



