02

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
128 views 0 sec 0 Comment

കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും

admin - July 2, 2026

പെരുമ്പാവൂർ:  എംസി റോഡിൽ കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ ഹൃദയാഘാതമുണ്ടായ കാർ യാത്രികനെ സമീപത്തുണ്ടായിരുന്ന ‘എയ്ഞ്ചൽ’ ബസിലുണ്ടായിരുന്ന നഴ്സുമാർ ഓടിയെത്തി സിപിആർ നൽകി രക്ഷിച്ചു.

ട്രാഫിക് ബ്ലോക്കിലൂടെ ഓടിനടന്ന് ആരോഗ്യപ്രവർത്തകരാരെങ്കിലുമുണ്ടോയെന്നു വിളിച്ചു ചോദിച്ച നാട്ടുകാരൻ രഞ്ജിത്തിന്റെ ഇടപെടലാണു നിർണായകമായത്. നാട്ടുകാരുടെ സഹായത്തോടെ അതിവേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനായതും തുണയായി. കൊരട്ടി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ നഴ്സ് അഞ്ജലി ബൈജു (24), കാലടി സ്വദേശിനിയും കോതമംഗലം മാർ ബസേലിയോസ് നഴ്സിങ് കോളജിലെ അവസാന വർഷം ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയുമായ ആർദ്ര രാജ് (22) എന്നിവരാണു രക്ഷകരായത്. അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെരുമ്പാവൂർ പള്ളിക്കവല ഹൈദരാലി ജംക്‌ഷനിൽ ചിരക്കക്കുടി സി.ഇ. സിനാജ് (43) അപകടനില തരണം ചെയ്തു.

രാവിലെ 9.15ന് ഒക്കൽ താന്നിപ്പുഴയിൽ ലൈറ്റിട്ടു ട്രാക്ക് തെറ്റിച്ചു വേഗത്തിൽ കാറോടിച്ചു പോയ സിനാജിനോട്, ഒക്കൽ തുരുത്തി സ്വദേശി എം.എസ്. രഞ്ജിത് വിവരം തിരക്കി. നെഞ്ചുവേദന കാരണം ആശുപത്രിയിലേക്കു പോവുകയാണെന്നു പറഞ്ഞ സിനാജിനോട് വാഹനക്കുരുക്കായതിനാൽ പെരുമ്പാവൂരിലെ ആശുപത്രിയിലേക്കു പോകുന്നതാണു നല്ലതെന്നു നിർദേശിച്ച രഞ്ജിത് മകനെ സ്കൂളിലാക്കാൻ പോയി. പോകുന്ന വഴിയിൽ സുഹൃത്ത് ഓണമ്പിളളി മുണ്ടേത്ത് എം.എച്ച്. മുഹമ്മദാലിയോടു വിവരം പറഞ്ഞു. അപ്പോഴേക്കും സിനാജിന്റെ കാർ വാഹനക്കുരുക്കിൽപെട്ടു മുന്നോട്ടു നീങ്ങാനാകാത്ത അവസ്ഥയിലായി. ആംബുലൻസ് വിളിക്കാമെന്നും കാർ റോഡരികിൽ നിർത്താനും വഴിയിൽ കാത്തുനിന്ന മുഹമ്മദാലി പറഞ്ഞു. സിനാജിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പി.ജെ. പ്രസീജിനു ഡ്രൈവിങ്ങിൽ പരിചയക്കുറവുണ്ടായിരുന്നു.

സമീപത്തെ ഹോളോബ്രിക്സ് നിർമാണ യൂണിറ്റിലേക്കു വാഹനം കയറ്റിയിട്ടു. അപ്പോഴേക്കും സിനാജ് കുഴഞ്ഞു വീണു. കുട്ടിയെ സ്കൂളിലാക്കിയ ശേഷം രഞ്ജിത്തും എത്തി. പെരുമ്പാവൂർ ഭാഗത്തേക്കുളള കുരുക്കിൽപെട്ടു കിടന്ന ‘ഏയ്ഞ്ചൽ’ ബസിനു സമീപമെത്തി ആരോഗ്യ പ്രവർത്തകർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ സഹായിക്കണമെന്നു രഞ്ജിത് അഭ്യർഥിച്ചു. ഉടൻ തന്നെ അഞ്ജലിയും ആർദ്രയും ബസിൽ നിന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തി. അപ്പോഴേക്കും മുഹമ്മദാലി ഓണമ്പിളളി മുസ്‌ലിം ജമാഅത്തിന്റെ ആംബുലൻസ് വിളിച്ചു. ആംബുലൻസിൽ അഞ്ജലിയും കയറി. അങ്കമാലിയിലെ ആശുപത്രിയിൽ എത്തുന്നതു വരെ സിപിആർ തുടർന്നു. അവിടെ എത്തിയപ്പോഴേക്കും ആരോഗ്യനില മെച്ചപ്പെട്ടു. രക്തധമനിയിൽ ബ്ലോക്ക് കണ്ടെത്തിയ സിനാജിന് ആൻജിയോപ്ലാസ്റ്റി ചെയ്തു. ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും.

PREVIOUS

ബിജെപി സംഘടനാ നേതാവിനെ കാർഷിക സർവ്വകലാശാല വിസിയായി നിയമിച്ച് ലോക് ഭവൻ
Related Post
June 11, 2025
എംഎസ്‌സി എൽസ 3 അപകടം; കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കി കേസ്
September 3, 2023
ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകനായി തെരച്ചിൽ
February 24, 2025
അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
November 6, 2024
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ.
Comments are closed.
കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും
July 2, 2026
ബിജെപി സംഘടനാ നേതാവിനെ കാർഷിക സർവ്വകലാശാല വിസിയായി നിയമിച്ച് ലോക് ഭവൻ
June 27, 2026
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
June 27, 2026
ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗി; ഹൈന്ദവാചാരപ്രകാരം നാരായണൻ്റെ ചിതയ്ക്ക് തീകൊളുത്തി ഇർഫാന ഇഖ്ബാൽ
June 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും
News Vision
News Vision
ബിജെപി സംഘടനാ നേതാവിനെ കാർഷിക സർവ്വകലാശാല വിസിയായി
News Vision
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
News Vision
ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗി; ഹൈന്ദവാചാരപ്രകാരം നാരായണൻ്റെ

Recent Posts

  • കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും
  • ബിജെപി സംഘടനാ നേതാവിനെ കാർഷിക സർവ്വകലാശാല വിസിയായി നിയമിച്ച് ലോക് ഭവൻ
  • സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
  • ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗി; ഹൈന്ദവാചാരപ്രകാരം നാരായണൻ്റെ ചിതയ്ക്ക് തീകൊളുത്തി ഇർഫാന ഇഖ്ബാൽ
  • നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും 7 പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം
© Copyright 2025 - Newsvision. All Rights Reserved