24

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
79 views 2 sec 0 Comment

നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും 7 പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം

admin - June 24, 2026

തൃശൂർ: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്ന പതിനാറുകാരൻ ജൂവിൻ രാജുവിന്റെ വേർപാട് നാടിനാകെ കണ്ണീരായി. മകനെ നഷ്ടപ്പെട്ട ആഴമേറിയ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ ജൂവിന്റെ മാതാപിതാക്കൾ മുന്നോട്ട് വന്നതോടെ, മരണത്തിലും 7 പേർക്കാണ് ഈ കൗമാരക്കാരൻ ജീവിതത്തിന്റെ പുതുവെളിച്ചം പകർന്നു നൽകി യാത്രയാകുന്നത്. സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കി നിൽക്കുകയാണ് ജൂവിൻ.

സ്കൂളിൽ നിന്നും ടി.സി. വാങ്ങി കൂട്ടുകാരനുമൊത്ത് മടങ്ങും വഴി ജൂൺ 15-ന് രാവിലെ 11:30 ഓടെയാണ് അപകടം സംഭവിച്ചത്. പോട്ട-മൂന്ന്പീടിക സംസ്ഥാനപാതയിൽ ആളൂർ കദളിച്ചിറക്ക് സമീപത്ത് വെച്ച് ജൂവിൻ ഓടിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ ആളൂർ ആനത്തടം സ്വദേശി പീണിക്കപറമ്പിൽ ജൂവിനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കും മാറ്റി. കടുത്ത രക്തസ്രാവം മൂലം തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ് ജുവിനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. രക്തസ്രാവം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്തെങ്കിലും, ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കൊടുവിൽ ഇന്ന് (23/06/2026) പുലർച്ചെ 7:31-ഓടെ ജൂവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട മകൻ ഇനി തിരികെ വരില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, ആ വലിയ നോവിനിടയിലും മറ്റുള്ളവരിലൂടെ അവൻ ജീവിക്കട്ടെ എന്ന മാതാവിന്റെയും കുടുംബത്തിന്റെയും തീരുമാനമാണ് അവയവദാനത്തിന് ഇടയാക്കിയത്. മാതാവ് ബീന രാജു, ആളൂർ സെന്റ് ജോസഫ് പളളിയിലെ പാലിയേറ്റീവ് കെയർ അംഗവും, മരണാനന്തര നേത്രദാന കമ്മിറ്റിയിലെ സജീവ പ്രവർത്തകയുമാണ്. നേത്രപടലങ്ങളിലൂടെ അനേകർക്ക് കാഴ്ച ലഭിക്കാൻ കാരണമായതിന്റെ അനുഭവങ്ങളാകാം ബീനയ്ക്ക് സ്വന്തം മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പ്രേരകമായത്. ജുവിന്റെ മുത്തച്ഛൻ ആളൂർ പഞ്ചായത്തിലെ നേത്രദാന സേനയുടെ സജ്ജീവ പ്രവർത്തകനും, സംസ്ഥാനപുരസ്കാരമടക്കം നേടിയ വ്യക്തിയുമായിരുന്നു. മകൻ്റെ അപകട വിവരമറിഞ്ഞ് സൗദിയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന പിതാവ് രാജു ചൊവ്വാഴ്ച നാട്ടിലെത്തി.

സർക്കാർ സ്ഥാപനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. എറണാകുളം ലിസി ആശുപത്രിയിലേക്ക് വൃക്ക, ഹൃദയം, പാൻക്രിയാസ് എന്നിവയും, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് കരളും, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മറ്റൊരു വൃക്കയും, അങ്കമാലി ലിറ്റിൽ ഫ്ലവർ ഐ ബാങ്കിലേക്ക് രണ്ട് കോർണിയകളും കൈമാറി. വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, ജൂവിന് ആദരാഞ്ജലികൾ അർപ്പിച്ചു. കഠിനമായ സാഹചര്യത്തിലും അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച ബന്ധുക്കളെ മന്ത്രി നന്ദി അറിയിച്ചു. ജൂവിന്റെ കളിചിരികൾ ഇനി ഓർമ്മകളിൽ മാത്രമായിരിക്കുമെങ്കിലും, അവൻ പകർന്നു നൽകിയ ജീവന്റെ വെളിച്ചം 7 കുടുംബങ്ങളിൽ എന്നും പ്രകാശിച്ചു നിൽക്കും. കാൻസർ രോഗികൾക്ക് കേശദാനം നടത്തുവാൻ മുടി നീട്ടി വളർത്തുന്നതിനിടെ ആയിരുന്നു ജുവിൻ യാത്രയായത്. ജുവിനോടൊപ്പം യാത്ര ചെയ്ത അനന്തകൃഷ്ണൻ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

PREVIOUS

കൊല്ലത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം
Related Post
December 24, 2023
ടൂറിന് പോവാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
February 5, 2025
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം കാലടി എസ് എൻ ഡി പി ലൈബ്രറിക്ക്
July 2, 2025
സംസ്‌കൃത സർവ്വകലാശാല: വിദ്യാർത്ഥി സമരം അനാവശ്യം; ലഹരി വിമുക്ത ക്യാമ്പസ് ഉറപ്പ് വരുത്തും; 22 വിദ്യാർത്ഥികൾക്ക് മെമ്മോ നൽകി
January 21, 2024
പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
Comments are closed.
നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും 7 പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം
June 24, 2026
കൊല്ലത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം
June 23, 2026
ഒരു കല്ലറയിൽ രണ്ട് മൃതദേഹം! ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ
June 19, 2026
അങ്കമാലി–അരൂർ ബൈപ്പാസിന് കേന്ദ്രാനുമതി; വരുന്നത് എട്ടുവരിപ്പാത
June 19, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും 7 പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം
News Vision
News Vision
കൊല്ലത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി;
News Vision
ഒരു കല്ലറയിൽ രണ്ട് മൃതദേഹം! ദുരൂഹതയുണർത്തി കണ്ണൂർ
News Vision
അങ്കമാലി–അരൂർ ബൈപ്പാസിന് കേന്ദ്രാനുമതി; വരുന്നത് എട്ടുവരിപ്പാത

Recent Posts

  • നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും 7 പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം
  • കൊല്ലത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം
  • ഒരു കല്ലറയിൽ രണ്ട് മൃതദേഹം! ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ
  • അങ്കമാലി–അരൂർ ബൈപ്പാസിന് കേന്ദ്രാനുമതി; വരുന്നത് എട്ടുവരിപ്പാത
  • ഡോ. ടി. എസ്. ലാൻസ്‍ലെറ്റ് സംസ്കൃത സർവകലാശാല രജിസ്ട്രാർ
© Copyright 2025 - Newsvision. All Rights Reserved