19

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
274 views 0 sec 0 Comment

വിഴിഞ്ഞത്ത് രണ്ടുപേരുടെ ജീവനെടുത്ത വില്ലൻ ഭക്ഷണമല്ല; മറൈന്‍ ടോക്‌സിനെന്ന് റിപ്പോർട്ട്

admin - April 24, 2026

തിരുവനന്തപുരം∙ വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണമെന്ന് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം. ഭക്ഷണത്തില്‍നിന്നുള്ള വിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഫെബ്രുവരി 16ന് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല.

ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ എല്ലാവരും മീന്‍മുട്ട കഴിച്ചിരുന്നു. ഇതില്‍നിന്നു മറൈന്‍ ടോക്‌സിന്‍ ആകാം രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണു റിപ്പോര്‍ട്ടിലെ നിഗമനം. ഹോട്ടലിലെ അവശേഷിച്ച ഭക്ഷണസാധനങ്ങളും വെള്ളവും മീന്‍ എത്തിച്ച തമിഴ്‌നാട്ടിലെ മാര്‍ക്കറ്റിലെ സാംപിളും പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് മീന്‍മുട്ടയിലെ മറൈന്‍ ടോക്‌സിനാണ് വില്ലന്‍ എന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

ചില മീനുകളുടെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സിന്‍ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. മറൈന്‍ ടോക്‌സിന്‍ കണ്ടെത്താനുള്ള പരിശോധനാ സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിശദമായ പരിശോധന വേണ്ടിവരും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിനു തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇന്നു തീരുമാനമെടുക്കും. ഹോട്ടല്‍ ഉടമകളെ കമ്മിഷണര്‍ ഇന്നു വിളിപ്പിച്ചിട്ടുണ്ട്.

 എന്താണ് മറൈൻ ടോക്സിൻ?

മത്സ്യങ്ങളിലും കക്കവർഗത്തിൽപ്പെട്ട ജീവികളിലും സ്വാഭാവികമായി കാണപ്പെടുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതുമായ വിഷാംശങ്ങളാണ് കടൽ വിഷങ്ങൾ എന്നറിയപ്പെടുന്നത്. ഇവ മത്സ്യങ്ങളിലും കക്കകളിലും മാത്രമല്ല, കടലിലെ സൂക്ഷ്മജീവികളിലും കാണപ്പെടുന്നു. ഇവയെ ഭക്ഷിക്കുന്ന മനുഷ്യരിൽ വിഷബാധയുണ്ടാകാം.

PREVIOUS

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും

NEXT

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി
Related Post
April 23, 2025
പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം; വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു
April 9, 2024
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു
June 5, 2025
എറണാകുളം-അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം; ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം
October 9, 2023
പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
Comments are closed.
അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
September 19, 2026
ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
September 18, 2026
ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ പ്രതിയും മാൻകൊമ്പുമായി യുവാവും പിടിയിൽ
September 17, 2026
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
September 17, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
News Vision
News Vision
ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ
News Vision
ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ
News Vision
പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

Recent Posts

  • അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
  • ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
  • ആലുവയിൽ രാത്രികാല പോലീസ് പരിശോധന; 16 കേസുകളിലെ പ്രതിയും മാൻകൊമ്പുമായി യുവാവും പിടിയിൽ
  • പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
  • വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
© Copyright 2025 - Newsvision. All Rights Reserved