23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
170 views 1 sec 0 Comment

മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുന്നാളിനും ഒരുക്കങ്ങൾ പൂർത്തിയായി

admin - March 23, 2026

അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ്. തോമസ് പളളിയിലും വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുന്നാളിനും ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെയാണ് വിശുദ്ധവാര തിരുകർമ്മങ്ങൾ. പുതുഞായർ തിരുനാൾ ഏപ്രിൽ 9, 10, 11, 12 തീയതികളിൽ എട്ടാമിടം 17, 18, 19 തീയതികളിലും ആഘോഷിക്കും.

വിശുദ്ധവാര തിരുകർമ്മങ്ങൾ താഴത്തെ പള്ളിയിൽ ( സെന്റ് തോമസ് പളളി ) 

താഴത്തെ പള്ളിയിൽ മാർച്ച് 29ന് ഓശാന ഞായർ ദിവസം രാവിലെ 6 ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന. സെന്റ്. തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും കുരുത്തോല പ്രദക്ഷിണം ആരംഭിക്കും. എറണാകുളം – അങ്കമാലി അതിരൂപത പ്രോട്ടോസിൻഞ്ചെലൂസ് ഫാ. ജിമ്മി പൂച്ചക്കാട്ട് കാർമ്മികത്വം വഹിക്കും. രാവിലെ 9നും വൈകിട്ട് 5. 30നും വിശുദ്ധ കുർബ്ബാന.

പെസഹാ വ്യാഴം ദിനമായ ഏപ്രിൽ 2 ന് രാവിലെ 6 ന് കാൽകഴുകൽ ശുശ്രൂഷ തുടർന്ന് വിശുദ്ധ കുർബ്ബാന. സെന്റ്. തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് കാർമ്മികത്വം വഹിക്കും. പാറപ്പുറം ഐശ്വര്യ ഗ്രാം ഡയറക്ടർ ഫാ. ആൻറണി വട്ടപ്പറമ്പൻ വചന സന്ദേശം നൽകും. തുടർന്ന് പൂർണദിന ആരാധന. വൈകിട്ട് 4 ന് കാൽകഴുകൽ നേർച്ച ശുശ്രൂഷ. 7 മുതൽ 8 വരെ പൊതു ആരാധന തിരുമണിക്കൂർ അപ്പം മുറിക്കൽ ശുശ്രൂഷ.

ദുഃഖവെള്ളി ദിനമായ ഏപ്രിൽ 3 ന് രാവിലെ 6.30ന് പീഡാനുഭവ തിരുകർമ്മങ്ങൾ, വിശുദ്ധ കുർബ്ബാന, കുരിശുവന്ദനം തൃക്കാക്കര എസ് എസ് മൈനർ സെമിനാരി ഡയറക്ടർ ഫാ. മാർട്ടിൻ കല്ലുങ്കൽ വചന സന്ദേശം നൽകും. വൈകിട്ട് 3 ന് ആഘോഷമായ വിശുദ്ധ കുരിശിന്റെ വഴി. കുരിശുമുടി അടിവാരത്തിലേക്ക് വിലാപയാത്ര തൃക്കാക്കര എസ് എസ് മൈനർ സെമിനാരി വൈസ് ഡയറക്ടർ ഫാ. ജയിംസ് തുരുത്തിക്കര പീഡാനുഭവ സന്ദേശം നൽകും. വലിയ ശനി ദിനമായ ഏപ്രിൽ 4 ന് മാമ്മോദീസ വ്രതനവീകരണം വെള്ളം വെഞ്ചിരിപ്പ് വിശുദ്ധ കുർബ്ബാന. രാത്രി 10.30ന് ഉയിർപ്പ് തിരുകർമ്മങ്ങൾ ആരംഭിക്കും. ഉയിർപ്പ് ദിനമായ ഏപ്രിൽ 5 ന് രാവിലെ 5:30 നും, 7 നും വിശുദ്ധ കുർബാന.

വിശുദ്ധവാര തിരുകർമ്മങ്ങൾ കുരിശുമുടിയിൽ

ഓശാന ഞായർ ദിനമായ മാർച്ച് 29ന് രാവിലെ 6 ന് കുരുത്തോല വെഞ്ചിരിപ്പ് പ്രദക്ഷിണം, വിശുദ്ധ കുർബാന വചന സന്ദേശം ചാന്താ രൂപത ഫാ. അനൂപ് എരിമറ്റത്തിൽ കാർമ്മികത്വം വഹിക്കും. രാവിലെ 8.30, 9.30, വൈകിട്ട് 6.30 വിശുദ്ധ കുർബ്ബാന. മാർച്ച് 30, 31, ഏപ്രിൽ 1 തീയതികളിൽ രാവിലെ 5.30, 7.30, 9.30 വൈകിട്ട് 6.30 വിശുദ്ധ കുർബ്ബാന. പെസഹാ ദിനമായ ഏപ്രിൽ 2 ന് രാവിലെ 7 ന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബ്ബാന വചന സന്ദേശം, കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആൻറണി നടുവത്തുശ്ശേരി കാർമ്മികത്വം വഹിക്കും ഫാ. മനോജ് വർഗീസ് വചന സന്ദേശം നൽകും, തുടർന്ന് പൂർണ ദിന ആരാധന.

ദുഃഖവെള്ളി ദിനമായ ഏപ്രിൽ 3 ന് രാവിലെ 7 ന് പീഡാനുഭവ തിരുകർമ്മങ്ങൾ. എറണാകുളം – അങ്കമാലി അതിരൂപത എഡ്യൂക്കേഷൻ ആൻഡ് കോർപ്പറേറ്റ് ഏജൻസി മാനേജർ ഫാ. തോമസ് നങ്ങേലിമാലിയിൽ കാർമ്മികത്വം വഹിക്കും ഫാ. ജോസ് വടക്കൻ പീഡാനുഭവ സന്ദേശം നൽകും തുടർന്ന് വിശുദ്ധ കുർബ്ബാന സ്വീകരിക്കൽ നഗരി കാണിക്കൽ.

വലിയ ശനിദിനമായ ഏപ്രിൽ 4 രാവിലെ 7 ന് മാമ്മോദീസ വ്രത നവീകരണം വെള്ളം വെഞ്ചിരിപ്പ് വിശുദ്ധ കുർബാന വചന സന്ദേശം. ഫാ. സോജൻ പൂവത്തിങ്കൽ കാർമ്മികത്വം വഹിക്കും രാത്രി 11.45ന് ഉയിർപ്പ് തിരുക്കർമ്മങ്ങൾ ആരംഭിക്കും വിശുദ്ധ കുർബാന, വചന സന്ദേശം, തിരുവനന്ദപുരം സ്‌നേഹാരാം റെമഡിയൽ എഡ്യൂക്കേഷൻ പ്രോഗ്രാം കോ ഓഡിനേറ്റർ ഫാ. വർക്കിച്ചൻ മേച്ചേരിൽ കാർമ്മികത്വം വഹിക്കും. ഉയിർപ്പ് ഞായർ ദിനമായ ഏപ്രിൽ 5 ന് രാവിലെ 3, 5.30, 7.30, 9.30 വിശുദ്ധ കുർബാന.

പുതുഞായർ തിരുനാൾ താഴത്തെ പള്ളി ( സെന്റ് തോമസ് പളളി ) 

ഏപ്രിൽ 6 രാവിലെ 5.30 ന് ആരാധന, 6 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് സെബിയൂർ സെന്റ്. സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അലൻ കാളിയങ്കര കാർമ്മികത്വം വഹിക്കും. 7 ന് രാവിലെ 5.30ന് ആരാധന 6 ന് വിശുദ്ധ കുർബ്ബാന. വൈകിട്ട് 6 ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് വിമലഗിരി മേരി ഇമ്മാക്കുലേറ്റ് പള്ളി വികാരി ഫാ. ഷാൻലി ചേർപണത്ത് കാർമ്മികത്വം വഹിക്കും. 8 ന് രാവിലെ 6 ന് വിശുദ്ധ കുർബ്ബാന. വൈകിട്ട് 6 ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഇല്ലിത്തോട് സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. ജോൺസൻ വല്ലൂരാൻ കാർമ്മികത്വം വഹിക്കും.

9 ന് രവിലെ 6 ന് ആഘോഷമായ പാട്ടു കുർബ്ബാന തുടർന്ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് തിരുനാളിന് കൊടി കയറ്റും. വൈകിട്ട് 6 ന് ആഘോഷമായ പാട്ട് കുർബ്ബാന ആരക്കുന്നം സെന്റ്. ജോസഫ് പള്ളി വികാരി ഫാ. നിഖിൽ മുളവരിയ്ക്കൽ കാർമ്മികത്വം വഹിക്കും. 10 ന് രാവിലെ 7.30 ന് വിശുദ്ധ കുർബ്ബാന (പഴയ പള്ളിയിൽ) വൈകിട്ട് 5.30 ന് രൂപം വെഞ്ചിരിപ്പ് (പഴയ പള്ളിയിൽ) തിരുസ്വരൂപങ്ങൾ പഴയ പള്ളിയിൽ നിന്നും ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കുന്നു തുടർന്ന് ആഘോഷമായ പാട്ടു കുർബ്ബാന, വചന സന്ദേശം ഇടവകയിൽ നിന്നുള്ള വൈദികർ കാർമികത്വം വഹിക്കും തുടർന്ന് അങ്ങാടി പ്രദക്ഷിണം.

11 ന് രാവിലെ 7.30 ന് വിശുദ്ധ കുർബ്ബാന (പഴയ പള്ളിയിൽ) വൈകിട്ട് 6 ന് ആഘോഷമായ പാട്ട് കുർബ്ബാന കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമൽ പെരിയപ്പാടൻ കാർമ്മികത്വം വഹിക്കും. ആയത്തുപടി നിത്യസഹായ മാത പള്ളി വികാരി ഫാ. വർഗ്ഗീസ് പുളിക്കൽ വചന സന്ദേശം നൽകും. തുടർന്ന് അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ.

പുതുഞായർ തിരുനാൾ ദിനമായ 12ന് രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ വൊക്കേഷൻ പ്രമോട്ടർ ഫാ. അരുൺ മാടൻ കാർമികത്വം വഹിക്കും. 9.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന തുമ്പൂർ സെന്റ്. മാത്യൂ പള്ളി വികാരി ഫാ. ഷിബു കളംപറമ്പിൽ കാർമ്മികത്വം വഹിക്കും. ഫാ. വിമൽ വചന സന്ദേശം നൽകും. വൈകിട്ട് 5 ന് പൊൻപണം എത്തിച്ചേരും. 6 ന് വിശുദ്ധ കുർബ്ബാന കൊരട്ടി സെന്റ്. മേരീസ് ഫൊറോന പള്ളി അസിസ്റ്റൻറ് വികാരി ഫാ. ഡോ. ലിജോ കുറിയേടൻ കാർമ്മികത്വം വഹിക്കും.

എട്ടാമിടം 17, 18, 19 തീയതികളിൽ നടക്കും. 17 ന് വൈകിട്ട് 5.30ന് ആഘോഷമായ പാട്ടു കുർബ്ബാന ഫാ. പോൾസൺ പെരെപ്പാടൻ കാർമ്മികത്വം വഹിക്കും തുടർന്ന് അങ്ങാടി പ്രദക്ഷിണം. 18 ന് വൈകിട്ട് 6 ന് ആഘോഷമായ പാട്ടു കുർബാന ആയത്തുപടി നിത്യസഹായ മാതാ പള്ളി അസിസ്റ്റൻറ് വികാരി ഫാ. സിറിൽ കുന്നേക്കാടൻ കാർമ്മികത്വം വഹിക്കും. പുത്തൻപള്ളി സെൻറ് ജോർജ് പള്ളി അസിസ്റ്റൻറ് വികാരി ഫാ. ആൽവിൻ കീഴ്ത്തറ വചന സന്ദേശം നൽകും. തുടർന്ന് അങ്ങാടി പ്രദക്ഷിണം ലൈറ്റ് ഷോ.

19 ന് രാവിലെ 9. 30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന ഐയ്മുറി തിരുഹൃദയ പള്ളി അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് വെമ്പിളി കാർമ്മികത്വം വഹിക്കും മറ്റുർ സെൻറ് ആൻറണി പള്ളി അസിസ്റ്റൻറ് വികാരി ഫാ. ഡെൽവിൻ മൂലൻ വചന സന്ദേശം നൽകും. വൈകിട്ട് 5 ന് പൊൻപണം എത്തിച്ചേരും 6 ന് ആഘോഷമായ പാട്ടു കുർബ്ബാന ഫാമിലി അപ്പോസ്റ്റലേറ്റ് അസിസ്റ്റൻറ് ഡയറക്ടർ ഫാ. അഗസ്റ്റിൻ ഞവരക്കാട് കാർമ്മികത്വം വഹിക്കും രാത്രി 8 ന് തിരുസ്വരൂപം എടുത്തു വയ്ക്കൽ, തിരുനാൾ കൊടിയിറക്കം.

പുതുഞായർ തിരുനാൾ കുരിശുമുടി

ഏപ്രിൽ 9 വൈകീട്ട് 5.30 ന് തിരുനാളിന് കൊടികയറ്റും തുടർന്ന് ആഘോഷമായ പാട്ടുകുർബ്ബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് കാർമ്മികത്വം വഹിക്കും. 10 ന് രാവിലെ 5.30 നും 7.30 നും, 9.30 നും വിശുദ്ധ കുർബ്ബാന, നൊവേന വൈകീട്ട് 5.30 ന് ആഘോഷമായ പാട്ടുകുർബ്ബാന കറുകുറ്റി ശാന്തികേന്ദ്ര അസിസി ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പിൽ കാർമ്മികത്വം വഹിക്കും.

11 ന് രാവിലെ 5.30, 7.30, 9.30 വിശുദ്ധ കുർബ്ബാന വൈകിട്ട് 5.30 ന് ആഘോഷമായ പാട്ട് കുർബ്ബാന ഇല്ലിത്തോട് ദർശന ധ്യാനകേന്ദ്രം ഫാ. നോബിൻ ചിരാടി പുത്തൻപുരയിൽ കാർമ്മികത്വം വഹിക്കും. പുതുഞായർ തിരുനാൾ ദിനമായ 12 ന് രാവിലെ 7.30 ന് ആഘോഷമായ പാട്ടുകുർബ്ബാന ചേർത്തല ലിസ്യു നഗർ പള്ളി വികാരി ഫാ. ജോസഫ് തെക്കി നേടത്ത് കാർമ്മികത്വം വഹിക്കും. 9 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന എറണാകുളം അങ്കമാലി അതിരൂപത ചാൻസിലർ ഫാ. ആൻറണി വാഴക്കാല കാർമ്മികത്വം വഹിക്കും വൈകിട്ട് മൂന്നിന് പൊൻപണം ഇറക്കൽ.

എട്ടാമിടം 17, 18, 19 തിയതികളിൽ 17 ന് വൈകിട്ട് 5.30 ന് ആഘോഷമായ പാട്ടു കുർബ്ബാന ഐമുറി സെക്രട്ട് ഹാർട്ട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വെമ്പിളി കാർമ്മികത്വം വഹിക്കും 18 ന് വൈകിട്ട് 5.30 ന് ആഘോഷമായ പാട്ടുകുർബ്ബാന മഞ്ഞപ്ര ഹോളി ക്രോസ്റ്റ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിൻസ് ഞാണയ്ക്കൽ കാർമ്മികത്വം വഹിക്കും.

പുതുഞായർ തിരുനാൾ ദിനമായ രാവിലെ 7.30 ന് ആഘോഷമായ പാട്ട് കുർബ്ബാന നീലീശ്വരം ആശ്രമത്തിലെ ഫാ. എഡ് വിൻ വട്ടക്കുഴിയിൽ കാർമ്മികത്വം വഹിക്കും 9 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന പ്രദക്ഷിണം മലയാറ്റൂർ സെന്റ് തോമസ് അസിസ്റ്റൻറ് വികാരി ഫാ. ആൽബിൻ വെള്ളഞ്ഞിയിൽ കാർമ്മികത്വം വഹിക്കും വൈകീട്ട് 3 ന് പൊൻപണം ഇറക്കൽ

ബൈബിൾ കൺവെൻഷൻ

43 മത് മലയാറ്റൂർ ബൈബിൾ കൺവെൻഷൻ മാർച്ച് 26, 27, 28 തിയതികളിൽ നടക്കും. 26 ന് വൈകീട്ട് 5 ന് എറണാകുളം – അങ്കമാലി അതിരൂപത സിഞ്ചെലൂസ് ഫാ. ജോസ് പുതിയേടത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ദർശന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാംങ്കുന്നേൽ സി എസ് റ്റി കൺവെൻഷൻ നയിക്കുക്കും. ദിവസവും ജപമാല, വിശുദ്ധ കുർബ്ബാന, തിരുവചന സന്ദേശം, പരിശുദ്ധ കുർബ്ബാനയുടെ ആരാധനയും ആശീർവാദവും ഉണ്ടാകും. വൈകീട്ട് 4.45 മുതൽ രാത്രി 9 മണിവരെയാണ് കൺവെൻഷൻ. കൺവെൻഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും.

വിശുദ്ധ വാരത്തിനും, പുതുഞായർ തിരുനാളിനും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി കൂടുതൽ പോലീസിന്റെ സേവനം ഉണ്ടാകും. ഗതാഗത നിയന്ത്രണം, സി.സി.ടി.വി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ ഫയർഫോഴ്‌സും, സ്‌കൂബ ടീമും ഉണ്ടാകും. തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റും നൽകും..

മുഴുവൻ സമയങ്ങളിലും പള്ളിയുടെ മേൽനോട്ടത്തിൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിവാരത്ത് മാർ തോമാശ്ലീഹയുടെ രൂപത്തിന് സമീപവും, ഒന്നാം സ്ഥലത്തും, കുരിശുമുടിയിലും ഡോക്ടറും നഴ്സും അടങ്ങുന്ന മെഡിക്കൽ സംഘം സജ്ജമായിരിക്കും. മലകയറുന്നതിനിടെ തീർത്ഥാടകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്‌ട്രെച്ചറിന്റെ സഹായത്തോടെ ഉടൻ അടിവാരത്തേക്ക് എത്തിക്കാൻ കുരിശുമടിയിലെ വിവിധ ഭാഗങ്ങളിൽ വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്. ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പുതുഞായർ തിരുനാളിന്റെ എട്ടാമിടം വരെ മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകും. പ്രാഥമിക ശുശ്രൂഷകൾക്കുള്ള മരുന്നുകളും മെഡിക്കൽ സംഘത്തിൽ നിന്ന് ലഭ്യമാണ്. കൂടാതെ തീർത്ഥാടകരെ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട്, അസിസ്റ്റൻ്റ് വികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ , കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആൻ്റണി നടുവത്തുശ്ശേരി കൈ ക്കരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുട്ടിയിൽ, ടിനു തറയിൽ തുടങ്ങിയവർ പങ്കെടുത്തു

PREVIOUS

എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് പി.കെ ബിജു

NEXT

നവരാത്രിക്ക് ശേഷം കാലടി സന്ദർശിക്കും: ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികൾ
Related Post
October 13, 2025
രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം; കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 മരണം
January 24, 2025
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു
July 25, 2024
”ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല”, ഹൈക്കോടതി
June 25, 2025
യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved