കാലടി : കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്ര ത്തിന്റെ സുവര്‍ണ്ണജൂബിലി മാര്‍ച്ച് 25 മുതല്‍ 27 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ആദ്ധ്യാത്മിക നവോത്ഥാന നായകനായിരുന്ന ശ്രീമദ് ആഗമാ നന്ദ സ്വാമികള്‍ 1936 ലാണ് ശ്രീശങ്കര ജന്മഭൂമിയായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാ ശ്രമം സ്ഥാപിച്ചത്. നാനാജാതി മതസ്ഥര്‍ക്കും ആരാധനാസ്വാതന്ത്ര്യമുള്ള അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം 1976 ലാണ് പൂര്‍ണ്ണാനദീ തീരത്ത് സ്ഥാപിതമായതോടെ കാലടി തീര്‍ത്ഥാടക ടൂറിസ്റ്റ് കേന്ദ്രമായി വിശ്വവിഖ്യാതമായി തീര്‍ന്നു.
മൂന്ന് ദിവസത്തെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അനുഗ്രഹം നല്‍കാനായി ശ്രീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും ആഗോള അദ്ധ്യക്ഷന്‍ ശ്രീമദ് സ്വാമി ഗൗതമാനന്ദജി മഹരാജ് 24 ന് വൈകിട്ട് കാലടി ആശ്രമത്തിലെത്തിച്ചേരും. സ്വാമിക്ക് ആശ്രമ കവാട ത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകും.
25 ന് രാവിലെ നടക്കുന്ന യുവജന സമ്മേളനത്തില്‍ വിവിധ സെക്ഷനുകളായി കെ.ജയ കുമാര്‍ ഐ.എ.എസ്, ദിവ്യ എസ്. നായര്‍ ഐ.എ.എസ്, വി.പി ജോയ് ഐ.എ.എസ്, പത്മശ്രീ കെ.കെ മുഹമ്മദ്, പ്രൊഫ. എം.വി നടേശന്‍, ശ്രീമതി. ബീന ഗോവിന്ദ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ശ്രീരാമകൃഷ്ണ മിഷനിലെ സന്യാസി ശ്രേഷ്ഠന്മാര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
26 ന് സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ മാര്‍ഗ്ഗദര്‍ശക മണ്ഡലം സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ, സ്വാമി ത്യാഗീശ്വരന്‍ (ശിവഗിരി), സ്വാമി സത്യോജിത്ത് (ആര്‍ട്ട് ഓഫ് ലീവിംഗ്), സ്വാമി ആനന്ദവനം ഭാരതി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.30 ന് നടക്കുന്ന സന്യാസി സമ്മേളനത്തില്‍ കേരളത്തിലെ വിവിധ മഠങ്ങളില്‍ നിന്നായി നൂറോളം സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും. ചടങ്ങില്‍ സുവര്‍ണ്ണ ജൂബിലി സോവനീര്‍ പ്രകാശനം ശ്രീരാമകൃഷ്ണ മിഷന്‍ ആഗോള അദ്ധ്യക്ഷന്‍ സ്വാമി ഗൗതാമനന്ദജി നിര്‍വഹിക്കും. നടുവില്‍ മഠം മഠാധിപതി അച്യുതഭാരതി സ്വാമിയാർ ചടങ്ങില്‍ പങ്കെടുക്കും. സ്വാമി സച്ചി ദാനന്ദ (ശിവഗിരിമഠാധിപതി), സ്വാമി വിവിക്താനന്ദ (ചിന്മയ മിഷന്‍), സ്വാമി പ്രജ്ഞാനന്ദ (വാഴൂര്‍ തീര്‍ത്ഥാപാദാശ്രമം), സ്വാമി ചിദാനന്ദപുരി (കുളത്തൂര്‍ അദ്വൈതാശ്രമം), സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയീ മഠം) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, സ്വാമി ആപ്തലോകാനന്ദ, റോജി എം.ജോണ്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. കാലടി ആശ്രമാദ്ധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദ അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് 7 ന് വിശ്വക്ഷേത്രത്തില്‍ നിന്നും ശ്രീരാമകൃഷ്ണ ദേവനെ രഥത്തില്‍ എഴുന്നള്ളിക്കുന്ന നഗരപ്രദക്ഷിണ മഹാശോഭ യാത്രയും ഉണ്ടായിരിക്കും. മാര്‍ച്ച് 27 ന് രാവിലെ ആള്‍ കേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം കേരള ചീഫ് ജസ്റ്റിസ് സൗമ്യന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ശ്രീരാമകൃഷ്ണമഠങ്ങളിലെ അദ്ധ്യക്ഷന്മാര്‍ ചടങ്ങില്‍ പ്രഭാഷണങ്ങള്‍ നടത്തും. തുടര്‍ന്നുള്ള സെക്ഷനില്‍ ഇന്ദിര കൃഷ്ണ കുമാര്‍, സരിത എസ്.അയ്യര്‍, ഡോ.എന്‍ ലക്ഷ്മിക്കുട്ടി, ഡോ. എം. ലക്ഷ്മീകുമാരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. തുടര്‍ന്ന് നടക്കുന്ന നരനാരായണ പൂജയില്‍ 50 പാവപ്പെട്ടവര്‍ക്ക് ഫലമൂലാദികളും, വസ്ത്രവും ദക്ഷിണയും നല്‍കി ആദരിക്കും.
വൈകിട്ട് 4 ന് ചേരുന്ന സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തില്‍ കാലടി ആശ്രമാ ദ്ധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദ അദ്ധ്യക്ഷത വഹിക്കും. ബഹു. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹു. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, സ്വാമി വേദപ്രിയാനന്ദ, സ്വാമി മോക്ഷ വൃതാനന്ദ തുടങ്ങിയവര്‍ പ്രസംഗിക്കും. കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായി 25 ന് തുളസിക്കതിര്‍ ഡാന്‍സ് അക്കാദമിയുടെ ഭരതനാട്യം, ദത്താത്രയ വേലങ്കാറിന്റെ ഹിന്ദു സ്ഥാനി സംഗീതം,
26 ന് ഹരികഥ, 27 ന് കാലടി ശ്രീശാരദാംബ ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന ‘വന്ദേപദം സ്വാമി ആഗമാനന്ദ’ നൃത്തശില്പം എന്നിവ ഉണ്ടായിരിക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി സ്വാമി ശ്രീവിദ്യാനന്ദ കണ്‍വീനറും, സ്വാമി ബ്രഹ്‌മപരാനന്ദ ജോ.കണ്‍വീനറും അടങ്ങുന്ന 51 അംഗ ആഘോഷസമിതി പ്രവ ര്‍ത്തിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ വിശദീകരിക്കാൻ നടത്തിയ പത്രസമ്മേള നത്തിൽ സ്വാമി ശ്രീവിദ്യാനന്ദ, സ്വാമി കൃതജ്ഞാനന്ദ, സ്വാമി സുധീർത്ഥാനന്ദ, സ്വാമി ബ്രഹ്മ പരാനന്ദ, സ്വാമി ഏകാത്മാനന്ദ തുടങ്ങിയവർ പങ്കെടുത്തു.



