06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
378 views 0 sec 0 Comment

കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തന്‍കാവ് മകരച്ചൊവ്വ

admin - January 20, 2026

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന്റെ പൊങ്കാലയിലും മകരയൂട്ടിലും താലഘോഷയാത്രയിലും പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ കാലടിയിലെത്തി. രാവിലെ എട്ടരയോടെ മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപം പൊങ്കാല അടുപ്പുകളി ലേക്ക് പകര്‍ന്നു നല്‍കി. ക്ഷേത്രപറമ്പിലും പുത്തന്‍കാവ് റോഡിന്റെ ഇരുവശങ്ങളിലുമായി അഞ്ഞൂറിലേറെ പൊങ്കാല അടുപ്പുകള്‍ സജ്ജമാക്കിയിരുന്നു. പ്രാര്‍ഥനയോടെ സ്ത്രീകള്‍ പൊങ്കാല തയ്യാറാക്കി. വെളിച്ചപ്പാടിന്റെ അകമ്പടിയോടെ പൊങ്കാലയടുപ്പുകളില്‍ മേല്‍ശാന്തി തീര്‍ഥം തളിച്ചതോടെ പൊങ്കാല പൂര്‍ത്തിയായി.

തുടര്‍ന്ന് ക്ഷേത്രനടയില്‍ വിവാഹം നടന്നു. ഉത്‌സവാഘോഷസമിതിയുടെ നേതൃത്വത്തിലുള്ള വിവാഹമാണ് നടന്നത്. മകരച്ചൊവ്വ ആഘോഷത്തിന്റെ ഭാഗമായി സമിതി നടത്തിയ ഒന്‍പതാമത് വിവാഹമായിരുന്നു ഇത്. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കാര്‍മികനായി. വിവാഹശേഷം നടന്ന ചടങ്ങില്‍ 21 അമ്മമാര്‍ക്ക് ചികിത്‌സാ സഹായവും 12 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കി. സായീ ശങ്കര ശാന്തി കേന്ദ്രം ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസന്‍ ചികിത്‌സാ സഹായവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സ്റ്റീഫന്‍ വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു. പ്രീതി പ്രകാശിന് പുത്തന്‍കാവ് പുരസ്‌ക്കാരവും അരുണ്‍ പുതിയേടത്തിന് യുവപ്രതിഭാ പുരസ്‌ക്കാരവും ജയന്‍ എന്‍. ശങ്കരന് പുത്തന്‍കാവിലമ്മ പുരസ്‌ക്കാരവും സമ്മാനിച്ചു.

സായീ ശങ്കര ശാന്തി കേന്ദ്രം ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസന്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, കാലടി സെയ്ന്റ് ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു കിലുക്കന്‍ എന്നിവര്‍ പുരസ്‌ക്കാര വിതരണം നിര്‍വഹിച്ചു. ബിഎസ്‌സി ഫോറന്‍സിക് സയന്‍സില്‍ രണ്ടാം റാങ്ക് നേടിയ ഭദ്ര അനില്‍കുമാറിനെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സംഗീത വിഭാഗം അധ്യാപിക പ്രീതി സതീഷ് അനുമോദിച്ചു. തുടര്‍ന്നു നടന്ന മകരയൂട്ട് കാലടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വി.പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷസമിതി പ്രസിഡന്റ് കെ.ടി. രതീഷ്, സെക്രട്ടറി എന്‍.സുധേഷ്, ട്രഷറര്‍ ഇ.കെ. ജയകുമാര്‍, മൃതസഞ്ജീവനി ട്രസ്റ്റ് കണ്‍വീനര്‍മാരായ ബി. ഗോപി, ബിജു ഗോപി, ഇ.കെ. ശങ്കരമണി, അനില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

PREVIOUS

ശബരിമല സ്വര്‍ണക്കൊള്ള; മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്ഡ്

NEXT

മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
Related Post
May 31, 2025
കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ
January 15, 2024
ആദിശങ്കരയിൽ ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു
January 18, 2024
സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സുവർണ്ണ ജുബിലി ഭവനം; താക്കോൽ ദാനം വെളളിയാഴ്ച്ച
September 24, 2023
ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved