13

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
871 views 29 sec 0 Comment

കാലടി ശ്രീ ശങ്കരാ കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠന കേന്ദ്രം; ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

admin - August 15, 2025

കാലടി:  ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേർണിംഗ് സപ്പോർട്ട് സെന്റർ ആയി ശ്രീ ശങ്കര കോളേജിന് അംഗീകാരം. എല്ലാവർക്കും ബിരുദം എന്ന ആശയവുമായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ 29 ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമാണ് നടത്തുന്നത്. വിദൂര പഠനത്തിന് മാത്രമായി യു.ജി.സി യുടെ അംഗീകാരത്തോടെ കേരളത്തിൽ ആരംഭിച്ച ആദ്യ സർവകാലശാലയാണ് കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. അതുകൊണ്ടു തന്നെ കേരള പി.എസ്. സി,യു.പി.എസ്. സി , എസ്. എസ്. സി പോലുള്ള എല്ലാ പരീക്ഷ ഏജൻസികളും അംഗീകരിച്ച കോഴ്സുകളാണ് യൂണിവേഴ്സിറ്റി നടത്തുന്നത്

ഉന്നത പഠനം പാതിവഴിയിൽ നിലച്ചു പോയവർക്കും, സർക്കാർ സർവ്വീസിലോ മറ്റു സ്വകാര്യ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കോ , നിലവിൽ ഡിഗ്രി പിജി ചെയുന്ന വിദ്യാർത്ഥികൾക്ക് നിലവിലെ ഡിഗ്രിക്ക് ഒപ്പം മറ്റൊരു ഡിഗ്രി എന്ന നിലയ്ക്കും, എല്ലാം പ്രയോജനം ചെയുന്ന രീതിയിലാണ് ക്ലാസുകളും പരീക്ഷകളും ശ്രീ നാരായഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്നത്. പൂർണ്ണമായും ഓൺലൈൻ ആയി നടക്കുന്ന അഡ്മിഷൻ പ്രക്രിയ നിലവിൽ നടന്നു വരികയാണ്. സെപ്റ്റംബർ 10 വരെയാണ് അഡ്മിഷൻ എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുക. www.sgou.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അഡ്മിഷൻ നടപടികൾ പൂർത്തിയാകേണ്ടത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേമേഖലയിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലായി പതിനായിരക്കണിക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് വജ്രജൂബിലിയോട് അടുക്കുന്ന കാലടി ശ്രീ ശങ്കരാ കോളേജ് എല്ലാവർക്കും ബിരുദം എന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആശയത്തോട് കൈകോർക്കുകയാണ്. കോളേജിന്റെ വളർച്ചയുടെ മറ്റൊരു പടവായി ഇത് മാറിയിരിക്കുന്നു.

ശ്രീ ശങ്കരാ കോളേജിൽ നിലവിൽ താഴെ പറയുന്ന 15 ബിരുദ പ്രോഗ്രാമുകൾക്കും പതിനൊന്ന് ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അംഗീകാരം കിട്ടിയിരിക്കുന്നത്

ബിരുദ പ്രോഗ്രാമുകൾ

  • ബിഎ മലയാളം
  • ബിഎ ഇംഗ്ലീഷ്
  • ബിഎ അറബിക്
  • ബിഎ ഹിന്ദി
  • ബിഎ സംസ്കൃതം
  • ബി എ അഫ്സൽ ഉൽ ഉലമ
  • ബിഎ ഇക്കണോമിക്സ്
  • ബിഎ സോഷ്യോളജി
  • ബിഎ ഹിസ്റ്ററി
  • ബിഎ ഫിലോസഫി
  • ബിഎ പൊളിറ്റിക്കൽ സയൻസ്
  • ബിഎ സൈക്കോളജി
  • ബി.ബി.എ
  • ബികോം
  • ബിഎ നാനോ എന്റർപ്രണർഷിപ്

ബിരുദാനന്തര പ്രോഗ്രാമുകൾ

  • എംഎ അറബിക്
  • എംഎ ഹിന്ദി
  • എംഎ സംസ്കൃതം
  • എംഎ മലയാളം
  • എംഎ ഇംഗ്ലീഷ്
  • എംഎ ഇക്കണോമിക്സ്
  • എംഎ ഹിസ്റ്ററി
  • എംഎ ഫിലോസഫി
  • എംഎ പൊളിറ്റിക്കൽ സയൻസ്
  • എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ
  • എംകോം
  • എംബിഎ* (അംഗീകാരം ഉടൻ പ്രതീക്ഷിക്കുന്നു)

അഡ്മിഷൻ മുതൽ പരീക്ഷ രെജിസ്ട്രേഷൻ വരെയുള്ള കാര്യങ്ങൾ എല്ലാം ഓൺലൈൻ ആയി തന്നെയാണ് ചെയേണ്ടത്. പ്രായ പരിധിയോ, മാർക്കിന്റെ മാനദണ്ഡങ്ങളോ ഇല്ലാതെ പഠിക്കാൻ താത്പര്യമുള്ള എല്ലാവര്ക്കും പഠിക്കാം. പ്ലസ്ടു കഴിഞ്ഞ ആർക്കും ബിരുദ പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടാം. അതുപോലെ ഏതു ബിരുദമുള്ള ഒരാൾക്കും യൂണിവേഴ്സിറ്റി നൽകുന്ന ഏതു ബിരുദാനന്തര പ്രോഗ്രാമുകളിലും ചേരാൻ അവസരം നൽകുന്നുണ്ട്. അഡ്മിഷന് ടി.സി നിർബന്ധം അല്ല. കോഴ്സുകൾക്ക് ചേരുന്നവർക്കുള്ള കോണ്ടാക്ട് ക്ലാസുകൾ കോളേജിൽ വെച്ച് തന്നെ അവധി ദിവസങ്ങളിൽ നടക്കുന്നതുമാണ്, പഠന കേന്ദ്രത്തിനു പുറമെ പരീക്ഷ കേന്ദ്രമായും ശങ്കരാ കോളേജ് തെരഞ്ഞെടുക്കാൻ പഠിതാക്കൾക്ക് സാധിക്കുന്നതാണ്.

വളരെ ചുരുങ്ങിയ ഫീസിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ചെയ്യാൻ സാധിക്കുന്നു എന്നത് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കും മറ്റു സംശയങ്ങൾക്കും 7907154363 എന്ന നമ്പറിൽ ബന്ധപ്പെടാം

PREVIOUS

വല്യാട്ടിൻ ചിറയിൽ ഓപ്പൺ ജിം തുറന്നു

NEXT

ആദിശങ്കരയ്ക്ക് രാജ്യപുരസ്‌കാർ അവാർഡ്
Related Post
March 25, 2024
ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം
October 7, 2023
മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
December 17, 2025
വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; യുവതി അറസ്റ്റിൽ
July 15, 2024
കാലടിയിലെ ഗതാഗതക്കുരുക്ക്; മുഴുവൻ തീരുമാനങ്ങളും നടപ്പാക്കണം. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ മാറ്റിയിട്ടില്ല; ബസ്സ് ഉടമകൾ
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved