23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
526 views 1 sec 0 Comment

കർക്കിടക വാവിനോടനുബന്ധിച്ച് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ

admin - July 23, 2025

ആലുവ: കർക്കിടകവാവിനോടനുബന്ധിച്ചു 24ന് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡു വഴിയും , പറവൂർ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേയ്ക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലൂടെ ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. പറവൂർകവല മണപ്പുറം റോഡിൽ “Y ജംഗ്ഷൻ “ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിങ്ങ് മൈതാനത്ത് നിന്നും വരുന്ന വാഹനങ്ങൾ പാർക്കിങ്ങ് ഗ്രൗണ്ട് റോഡിൽ ട്രാൻസ്ഫോർമർ ജംഗ്ഷൻ ഭാഗത്തു നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ജിസിഡിഎ റോഡിൽ കൂടി പറവൂർ കവല റോഡിൽ പ്രവേശിച്ച് തിരികെ വരേണ്ടതാണ്. 24 പുലർച്ചെ മുതൽ പമ്പ് ജംഗ്ഷനിൽ നിന്നും ബാങ്ക് ജംഗ്ഷൻ ഭാഗത്തേയ്ക്ക് ടൂ വീലർ ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല.

ബാങ്ക് ജംഗ്ഷൻ ഭാഗത്ത് , പങ്കജം റോഡിൻ്റെ സൈഡിലും , സിവിൽ സ്റ്റേഷൻ റോഡിൻ്റെ സൈഡിലും, ഗുഡ് ഷെഡ് ഗ്രൗണ്ട്ഭാഗത്തും,കൂടാതെ ജീവാസ് സ്ക്കൂൾ ഗ്രൗണ്ടിലും, ശിവഗിരി സ്ക്കൂൾ ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിർവശം) കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ ഗ്രാൻ്റ് ജംഗ്ഷനിൽ നിന്നും പ്രവേശിക്കേണ്ടതാണ്. ബലിതർപ്പണത്തിനായി എൻ.എച്ചിലൂടെ എറണാകുളം ,നോർത്തു പറവൂർ , അങ്കമാലി ഭാഗങ്ങളിൾ നിന്നും വരുന്നവരുടെ വാഹനങ്ങൾ പറവൂർ കവല ,സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്ക്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാവുന്നതാണ്.

പുലർച്ചെ ബൈപ്പാസ് – പമ്പ് ജംഗ്ഷൻ റോഡ് ബ്ലോക്ക് ആകുന്ന പക്ഷം ദേശീയ പാതയിൽ നിന്നും ടൗണിലേക്കുള്ള വാഹനങ്ങൾ ബൈപ്പാസിൽ നിന്നും പുളിഞ്ചോട് വഴി തിരിച്ചു വിടുന്നതാണ്.

മറ്റ് ക്രമീകരണങ്ങൾ

കർക്കിടകവാവ്ബലി ഡ്യൂട്ടിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുനും താഴെപറയുന്ന ക്രമീകരണങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്. ആലുവ മണപ്പുറത്തേയ്ക്ക്, ആലുവ പാലസ് ഭാഗത്ത് നിന്നും ഉള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തിലുടെയും തിരികെ ആലുവ മണപ്പുറത്തുനിന്നും ആലുവ പാലസ് ഭാഗത്തേക്ക് പാലത്തിന്റെ കിഴക്കു ഭാഗത്തിലൂടെയും ആളുകളെ കടത്തി വിടുന്നതാണ്.
ആലുവ മണപ്പുറത്തേയ്ക്ക് ഉള്ള ആളുകളെ കാൽനടയായി മാത്രം തോട്ടയ്ക്കാട്ട് കര മണപ്പുറം റോഡ് അനുവദിക്കും.

പെരിയാർ പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായാൽ അപകട സാദ്ധ്യത കണക്കിലെടുത്ത്, പുഴയിൽ ഇറങ്ങാൻ അനുവദിക്കുന്നതല്ല. മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും, 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും , പുഴയിലും , ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർഫോഴ്‌സ് ബോട്ടുകൾ പട്രോളിംങ് നടത്തുന്നതാണ് . ആവശ്യത്തിനുള്ള ആംബുലൻസ് സർവ്വീസ്, മെഡിക്കൽ ഓഫീസേഴ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്.

PREVIOUS

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി; ഡൽഹി സ്വദേശി അറസ്റ്റിൽ

NEXT

മൂവാറ്റുപുഴയില്‍ പെറ്റി കേസ് പിഴത്തുകയില്‍ 16 ലക്ഷം അടിച്ചുമാറ്റിയ പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍
Related Post
March 13, 2024
യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക്; ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പി
April 1, 2024
കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
November 8, 2025
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു
July 27, 2024
സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved