06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
702 views 0 sec 0 Comment

അങ്കമാലിയിലും കാലടിയിലും അടിയന്തരമായി ബൈപ്പാസ് നിർമ്മിക്കണം; സിപിഐ

admin - June 22, 2025

കാലടി: രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന അങ്കമാലിയിലും കാലടിയിലും അടിയന്തിരമായി ബൈപ്പാസ് നിർമ്മിക്കണമെന്ന് സിപിഐ അങ്കമാലി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നാഷണൽ ഹൈവേയും എം സി റോഡും സംഗമിക്കുന്ന അങ്കമാലി രാത്രികാലങ്ങളിൽ പോലും ഗതാഗതക്കുരുക്കിലാണ്. ആളുകൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന കാലടിയിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

കാലടിയിൽ സമാന്തര പാലം നിർമ്മിക്കുന്നുണ്ടെങ്കിലും കാലടി ടൗണിലെ റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാൽ പുതിയ പാലം ഗതാഗത കുരുക്കിന്‌
പരിഹാരമാകില്ല.അങ്കമാലിയിലും കാലടിയിലും ബൈപ്പാസ് നിർമ്മിച്ചാൽ മാത്രമേ ഇരു സ്ഥലത്തെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്നും അതിനാൽ അടിയന്തരമായി സർക്കാർ ഇതിൽ ഇടപെടണമെന്നും മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ക്രിയാത്മകമായി ഇടപെടണമെന്നും വന്യമൃഗ സംരക്ഷണ നിയമം കേന്ദ്ര നിയമമാകയാൽ വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തുവാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമുണ്ട്.മലയാറ്റൂർ മേഖലയിൽ വീടുകളിലേക്ക് ആനക്കൂട്ടം എത്തുന്ന സാഹചര്യത്തിൽ പ്രദേശത്ത് ട്രഞ്ചുകൾ നിർമ്മിക്കണമെന്നും, വന്യമൃഗ ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം 25 ലക്ഷമായി വർദ്ധിപ്പിയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മലയാറ്റൂർ നീലീശ്വരത്ത് നടന്ന സി പി ഐ നിയോജക മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. അഷറഫ്, കമല സദാനന്ദൻ , ജില്ല സെക്രട്ടറി കെ.എം. ദിനകരൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ. അരുൺ,റ്റി. രഘുവരൻ , പി.കെ.രാജേഷ്, ശാരദ മോഹൻ ,ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ എം എം ജോർജ്, കെ.എൻ.സുഗതൻ , കെ.എ. നവാസ്, രാജേഷ് കാവുങ്കൽ, താര ദിലീപ്, ഡിവിൻ ദിനകരൻ,മണ്ഡലം സെക്രട്ടറി എം.മുകേഷ്,അസി.സെക്രട്ടറി എം.എസ്.ചന്ദ്രബോസ്, സെക്രട്ടറിയേറ്റംഗങ്ങളായ ഈ.ടി. പൗലോസ് എം.എം. പരമേശ്വരൻ, സി.കെ.ബിജു, സീലിയ വിന്നി ,.ടി.ഡി. വിശ്വനാഥൻ, ജന:കൺവീനർ ജോസഫ് ചിറയത്ത്, ജോബി വി എ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറിയായി എം. മുകേഷിനെ തിരഞ്ഞെടുത്തു.

PREVIOUS

കാഞ്ഞൂർ നാട്ടുപൊലിമയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

NEXT

ഇല്ലിത്തോട് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ജനം ഭീതിയിൽ
Related Post
May 27, 2024
​​ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ
November 27, 2023
രാസലഹരിയുമായി അങ്കമാലിയിൽ രണ്ട് പേർ പിടിയിൽ
July 25, 2024
കണ്ടെത്തിയത് 4 ലോഹ ഭാഗങ്ങൾ, കാബിനുള്ളിൽ അർജുനുണ്ടെന്ന് ഉറപ്പില്ല
September 17, 2025
20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved