04

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,173 views 0 sec 0 Comment

മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

admin - May 20, 2025

കൊച്ചി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആണ് ബന്ധുക്കൾ പറയുന്നത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്നു വയസുകാരിയെ കാണാതായതായി വിവരങ്ങൾ പുറത്തുവന്നത്. അങ്കണവാടിയിൽ നിന്ന് സന്ധ്യ കൂട്ടിക്കൊണ്ട് വന്ന മകളെ വീട്ടിലേക്ക് കൊണ്ടു വരാത്തതിനെ തുടർന്നായിരുന്നു ഇത്.

ചെങ്ങമനാട് പൊലീസാണ് സന്ധ്യയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. ഇതിലാണ് മൂഴിക്കുളം ഭാഗത്തെ പാലത്തിനു സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി മനസിലായത്. പ്രതികൂല കാലാവസ്ഥയിൽ സാധാരണ ഗതിയിലെ പ്രോട്ടോക്കോളുകൾ മറികടന്നായിരുന്നു കല്യാണിക്കായി തിരച്ചിൽ നടത്തിയത്. സംഭവ സ്ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവർ ചൂണ്ടിക്കാണിച്ച ഭാഗത്തായി തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

PREVIOUS

കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അമ്മ കസ്റ്റഡിയിൽ

NEXT

ബിരിയാണിക്ക് സാലഡ് കിട്ടിയില്ല, കൊല്ലത്ത് കാറ്ററിങ് തൊഴിലാളികൾ ചേരി തിരിഞ്ഞ് അടി
Related Post
November 8, 2023
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച 53 കാരന് 26 വർഷം കഠിന തടവും, പിഴയും
November 7, 2024
കാലടി മരോട്ടിചുവടിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
October 30, 2023
മത്സ്യത്തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ
March 22, 2024
പ്രൊഫ. കെ. കെ. ഗീതാകുമാരി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു
Comments are closed.
കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
August 3, 2026
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
August 1, 2026
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
July 30, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
July 26, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
News Vision
News Vision
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
News Vision
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം
News Vision
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

Recent Posts

  • കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
  • സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; 10 ജില്ലകളിൽ യെലോ അലർട്ട്
  • സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
  • ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
  • കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
© Copyright 2025 - Newsvision. All Rights Reserved