23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
746 views 0 sec 0 Comment

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിൽ എത്തിക്കും; മന്ത്രി ഡോ. ആർ ബിന്ദു

admin - September 19, 2023

കാലടി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിൽ എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാലടി ശ്രീശങ്കര കോളേജിൽ അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാങ്ക് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ആഗമാനന്ദ സ്വാമിയുടെയും ആദിശങ്കര ട്രസ്റ്റ് മുൻ മാനേജിങ് ഡയറക്ടർ ഡോ.ബി.എസ് കൃഷ്ണന്റെയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റത്തിനാണ് ഇപ്പോൾ നമ്മൾ സാക്ഷ്യം വഹിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും അതുവഴി അക്കാദമിക മികവ് ഉയർത്തുകയും ചെയ്തു. അതിന്റെ തുടർച്ചയെന്നോണം ഉന്നത വിദ്യാഭ്യാസ മേഖലയെയും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി നവീകരിച്ചു വരികയാണ്. ആയിരം കോടി രൂപയാണ് ബജറ്റിൽ നിന്ന് മാത്രം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി വകയിരുത്തിയത്. ഇതിന് പുറമേ കിഫ്ബി, റൂസ (രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ), പ്ലാൻ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയും വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു. പശ്ചാത്തല സൗകര്യവികസനത്തിനൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിലും പ്രത്യേക ശ്രദ്ധയാണ് സർക്കാർ നൽകുന്നത്.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി ഇൻക്യുബേഷൻ സെന്ററുകൾ, അസാപ് തുടങ്ങിയ വിവിധതരം പദ്ധതികൾ കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. സൈദ്ധാന്തിക അറിവുകൾ നാടിന്റെ പുരോഗതിക്കും പ്രശ്നപരിഹാരങ്ങൾക്കും ഉപകരിക്കുന്ന വിധത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിനാവശ്യമായ പിന്തുണയും സഹായവും സർക്കാർ ഉറപ്പാക്കി വരുന്നു. വിദ്യാർത്ഥി മനസുകളിൽ ഉയർന്നുവരുന്ന നൂതന ആശയങ്ങൾക്ക് ചിറകു വിരിക്കാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും കലാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ശ്രീ ശങ്കര കോളജിന്റെ സ്ഥാപകൻ ആഗമാനന്ദ സ്വാമി വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും നിരവധി സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. ഡോ.ബി.എസ് കൃഷ്ണന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തികളാണ് ശ്രീശങ്കര കോളേജിന്റെ പടിപടിയായുള്ള മുന്നേറ്റത്തിന് നിർണായക പങ്കുവഹിക്കുന്നത്. കോളേജ് അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ അനുമോദന സദസും അനുസ്മരണ സമ്മേളനവും ഒരുക്കിയത് മാതൃകാപരമായ നടപടിയാണ്. പൂർവ്വ വിദ്യാർത്ഥി സംഘടനകൾക്ക് കലാലയ വികസനത്തിന്റെ കാര്യത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയും. പൂർവ്വ അധ്യാപകരെയും ഇത്തരം പ്രവർത്തനത്തിൽ സഹകരിപ്പിക്കാം. റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്നും ഇവരെ ആദരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. കോളേജിൽനിന്ന് വിവിധ വിഷയങ്ങളിൽ റാങ്ക് കരസ്ഥമാക്കിയ 13 പേരും വിദ്യാർത്ഥിനികളാണ്. ചടങ്ങിൽ അവർക്കുള്ള ഉപഹാരം മന്ത്രി കൈമാറി.

കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.വി പ്രദീപ്‌ അധ്യക്ഷതവഹിച്ചു. കോളേജ് മാനേജിങ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ്, കാലടി സംസ്‌കൃത യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസിലർ ഡോ. കെ. മുത്തുലക്ഷ്മി, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ, അലൂമിനി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.എ അനുമോൾ, മറ്റ് ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

PREVIOUS

സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച്ഡി പ്രവേശനം; അവസാന തീയതി സെപ്തംബർ 28

NEXT

പാറശ്ശാല എസ് എച്ച് ഒ ആസാദിനെ സസ്പെന്റ് ചെയ്തു
Related Post
June 9, 2024
നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്
May 30, 2024
കേരളത്തില്‍ കാലവര്‍ഷമെത്തി;14 ജില്ലകളിലും യെല്ലോ അലർട്ട്
June 4, 2025
പത്താം ക്‌ളാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
March 8, 2024
അപ്രതീക്ഷിത നീക്കം: തൃശ്ശൂരിൽ കെ മുരളീധരൻ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved