07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
573 views 0 sec 0 Comment

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് സ്കോളേഴ്സ് മീറ്റ്

admin - September 7, 2023

കാലടി:  ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 12ന് കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനവിക-സാമൂഹികശാസ്ത്ര മേഖലകളിലെ ഗവേഷകരെ ഉദ്ദേശിച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന റിസർച്ച് സ്കോളേഴ്സ് മീറ്റിൽ പ്രദേശ പഠനം, തദ്ദേശീയ സാഹിത്യം, സംസ്കാരം, സമൂഹം എന്നീ ഗവേഷണ മേഖലകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.  രാജ്യത്തെ പന്ത്രണ്ടോളം സർവകലാശാലകളിൽ നിന്നായി 54 പ്രബന്ധങ്ങൾ ഗവേഷക സംഗമത്തിൽ അവതരിപ്പിക്കും. 22 സെഷനുകളും അഞ്ച് പ്ലീനറി സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. നാല് വേദികളിലായാണ് പ്രബന്ധാവതരണം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 6.30ന് വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണം ഉണ്ടായിരിക്കും. പൊട്ടൻ തെയ്യം, ചിന്ത്പാട്ട്, ശാസ്താംപാട്ട്, മുടിയാട്ടം, കാളകളി പാട്ട്, കളമെഴുത്ത്, കടൽ (അണ്ണാവി) പാട്ട്, ബ്ലാവലി (കിടാവലി) പാട്ട് എന്നീ നാടൻ കലാരൂപങ്ങളാണ് അവതരിപ്പിക്കപ്പെടുക. രാഷ്ട്രനിർമ്മാണ പ്രക്രിയയുടെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും രൂപീകരിക്കപ്പെടുന്ന ജനകീയ അറിവുകളെയും അനുഭവങ്ങളെയും തിരിച്ചറിയാനുള്ള ശ്രമമായാണ് സർവ്വകലാശാല ഗവേഷണത്തെ നോക്കിക്കാണുന്നത്.

സംസ്കൃതം (എട്ട്), ഫിലോസഫി (ഒന്ന്), മലയാളം (ഇരുപത്തഞ്ച്), ഹിന്ദി (അഞ്ച്), ഹിസ്റ്ററി (മൂന്ന്), ഡാൻസ് (ഒന്ന്), സോഷ്യോളജി (രണ്ട്), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (ഏഴ്), ജ്യോഗ്രഫി (ഒന്ന്), സംഗീതം (ഒന്ന്) എന്നീ വിഷയങ്ങളിൽ 54 പ്രബന്ധങ്ങൾ അവതരിപ്പിക്കും. 47 വിഷയ വിദഗ്ധർ പങ്കെടുക്കും. സർവകലാശാലയിലെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൽ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, സ്ട്രൈഡ് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിലാണ് റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023സംഘടിപ്പിച്ചിരിക്കുന്നത്, പ്രൊഫ. എം.വി. നാരായണൻ പറഞ്ഞു.

12ന് രാവിലെ 10ന് കാലടി മുഖ്യകേന്ദ്രത്തിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. പി. കെ. മൈക്കിൾ തരകൻ  ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ എം. ബി. ഗോപാലകൃഷ്ണൻ, റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടർ പ്രൊഫ. കെ. ശ്രീലത, റിസർച്ച് സ്കോളേഴ്സ് മീറ്റ് ക്യുറേറ്റർമാരായ പ്രൊഫ. പി. പവിത്രൻ പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൻ തോമസ്, റിസർച്ച് സ്കോളേഴ്സ് മീറ്റ് കൺവീനർ ഡോ. ബിജു വിൻസെൻറ് എന്നിവർ പ്രസംഗിക്കും.

സെപ്തംബർ 14ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടർ പ്രൊഫ. കെ ശ്രീലത, പ്രൊഫ. പി. പവിത്രൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൻ തോമസ്, ഡോ. ബിജു വിൻസെൻറ് എന്നിവർ പ്രസംഗിക്കും.

PREVIOUS

അങ്കമാലിയിൽ പോലീസിന്റെ വൻ മയക്ക്മരുന്ന് വേട്ട

NEXT

പുതുപ്പളളിയിൽ ചാണ്ടി ഉമ്മൻ
Related Post
September 13, 2024
തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
March 25, 2024
വെറ്റിനറി സർവകലാശാലയിലെ പുതിയ വിസി ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു
June 26, 2024
ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; മലപ്പുറം സ്വദേശി മരിച്ചു
August 29, 2024
പാസ്പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved