പെരുമ്പാവൂർ: ഒൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി പുതുശേരി വീട്ടിൽ ലിയാഖത്ത് അലീഖാൻ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൊണ്ണൂറായിരം രൂപയുടെ ആപ്പിൾ കമ്പനിയുടെ വാച്ച് ഒൺലൈൻ വഴി വാങ്ങുകയായിരുന്നു. തുടർന്ന് വാച്ച് കേടാന്നെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്പി ക്കേറ്റ് നിർമ്മിച്ച് തിരിച്ചയച്ച് പണം തട്ടുകയുമായിരുന്നു.
സമാന സംഭവത്തിന് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊന്നുകൽ, കോതമംഗലം, മൂന്നാർ പോലീസ് സ്റ്റേഷൻ പരിധികളിൽ തട്ടിപ്പ് നടത്തിയതായാണ് പോലീസിന്റെ അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ഇയാളുടെ തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു.
ഡി വൈ എസ് പി പി.പി.ഷംസ് , ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ജോസി .എം.ജോൺസൻ ,എസ്.സി.പി. ഒമാരായ പി.എ.അബ്ദുൽ മനാഫ്, പി.സി.ജോബി, സി.പി. ഒമാരായ ശ്രീജിത്ത് രവി ,കെ.എ .അഭിലാഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.