23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,410 views 2 sec 0 Comment

അഖിലിന് കലാലയം പഠനത്തിന് മാത്രമല്ല ഉപജീവന മാർഗം കൂടിയായാണ്

admin - September 14, 2023

കാലടി: പഠനത്തിനും, ഉപജീവന മാർഗത്തിനും പണം കണ്ടെത്തുന്നിന് സ്വന്തം കാമ്പസിലെ ക്യാന്റീനിൽ പൊറോട്ട അടിക്കുകയാണ് കൊല്ലം ശൂരനാട് സ്വദേശി കെ. അഖിൽ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശലയിലെ ഗവേഷക വിദ്യാർത്ഥിയാണ് അഖിൽ. സംസ്‌കൃത സർവകലാശായിലെ കാലടി കാമ്പസിലെ ക്യാന്റീനിലാണ് അഖിൽ പെറോട്ട അടിക്കുന്നത്.

ദിവസവും രാവിലെ 5 മുതൽ 9 വരെ ക്യാന്റീനിൽ പൊറോട്ട അടിക്കും. അതുകഴിഞ്ഞ് ക്ലാസിലേക്കു പോകും. ദിവസവും 12 കിലോഗ്രാം പൊറോട്ട അടിക്കും. ഒരു മാസമായി ഈ പണി ചെയ്യുന്നു. ക്യാന്റീൻ ഭക്ഷണത്തിൽ ദിവസവുമുള്ള പൊറോട്ട 2 ദിവസമായി കാണാത്തതിനെ തുടർന്ന് അവിടത്തെ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് പൊറോട്ട അടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ഇപ്പോൾ പണിക്കു വരുന്നില്ലെന്ന് അറിഞ്ഞത്. എന്നാൽ താൻ പൊറോട്ട അടിക്കാമെന്നു പറഞ്ഞപ്പോൾ സർവകലാശാലയിലെ പൂർവ വിദ്യാർഥി കൂടിയായ ക്യാന്റീൻ നടത്തിപ്പുകാരൻ കെ.പി.ബൈജു സമ്മതം മൂളി. ആദ്യ ദിവസത്തെ പണിയോടെ തന്നെ അഖിൽ ബൈജുവിന്റെ സ്ഥിരം പണിക്കാരനായി. ഏഴാം ക്ലാസ് മുതൽ പൊറോട്ട അടിച്ച് പരിചയമുണ്ട് അഖിലിന്.

കൊല്ലം ശൂരനാട്ടെ വീടിനോടു ചേർന്നു പിതാവ് കാർത്തികേയനും മാതാവ് ലീലയും ചെറിയ ഹോട്ടൽ നടത്തിയിരുന്നു. അവരെ സഹായിക്കാൻ അഖിലും കൂടൂമായിരുന്നു. പൊറോട്ടയ്ക്കു പുറമേ വെട്ട് കേക്ക് ഉണ്ടാക്കാനും അഖിലിന് അറിയാം. ഗായകനും ചിത്രകാരനും കൂടിയാണ്. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നാണ് മലയാള സാഹിത്യത്തിൽ ബിരുദം നേടിയത്. അവിടെ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. സംസ്‌കൃത സർവകലാശാലയുടെ പന്മന സെന്ററിൽ ആയിരുന്നു പിജി പഠനം.

സംസ്‌കൃത സർവകലാശാലയിൽ തന്നെ മലയാളം വിഭാഗത്തിൽ നാലാം വർഷ ഗവേഷക വിദ്യാർഥി അനുശ്രീയെ അഖിൽ 4 മാസം മുൻപ് വിവാഹം കഴിച്ചു. എഴുത്തുകാരിയാണ് അനുശ്രീ. 2 പേരും സംസ്‌കൃത സർവകലാശാലയിലെ 2 ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠനം. ഓൾ ഇന്ത്യ റിസർച് സ്‌കോളേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖിൽ. 2015 മുതൽ 2020 വരെ സിപിഎം പ്രതിനിധിയായി ശൂരനാട് പഞ്ചായത്ത് അംഗമായിരുന്നു. ക്യാംപസ് ജീവിതത്തോടൊപ്പം പൊറോട്ട അടിക്കലും ആസ്വദിക്കുന്നുവെന്നും അത്യാവശ്യം ജീവിത ചെലവുകൾ ഇതുവഴി നടന്നു പോകുന്നുവെന്നും അഖിൽ പറഞ്ഞു.

ഡോ.വത്സലൻ വാതുശേരിയുടെ കീഴിൽ ‘മലയാള സിനിമയുടെ ഭാവുകത്വ പരിണാമവും വിപണി രാഷ്ട്രീയവും’ എന്ന വിഷയത്തിലാണ് അഖിൽ ഗവേഷണം നടത്തുന്നത്.

 

 

PREVIOUS

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട; വിശുദ്ധിയാണ് പ്രധാനം; ഹൈക്കോടതി

NEXT

വൃദ്ധനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Related Post
July 16, 2024
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി
September 7, 2023
അങ്കമാലിയിൽ പോലീസിന്റെ വൻ മയക്ക്മരുന്ന് വേട്ട
September 19, 2024
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം
March 4, 2024
ടോറസ് ഓട്ടോറിക്ഷയുടെ പുറകിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved