കാലടി: സെൻട്രൽ കേരള സഹോദയ സ്‌കേറ്റിംഗ് മത്സരകളിൽ മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ 190 പോയിന്റുകളോടെ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. നാൽപത് സ്‌കൂളുകളിൽ നിന്ന് 700 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ആവേശോജ്ജ്വലമായ മത്സരത്തിൽ ക്വാഡ്, ഇൻലൈൻ ഇനങ്ങളിൽ കേഡറ്റ് വൺ, കേഡറ്റ് ടു, കേഡറ്റ് ത്രീ വിഭാഗങ്ങളിൽ ഫെലിക്‌സ് ബെന്നി (ക്ലാസ്സ് -ക) അലക്‌സ് ബെന്നി (ക്ലാസ്സ്-ഢ) അക്ഷര എ നായർ(ക്ലാസ്സ്-കത) എന്നീ വിദ്യാർത്ഥികൾ വ്യക്തിഗത ഇനങ്ങളിൽ ട്രോഫികൾ നേടി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെയും നേതൃത്വം നല്കിയ അധ്യാപകരെയും സ്‌കൂൾ ചെയർമാൻ ഡോ. കെ.വി. ടോളിൻ , പ്രിൻസിപ്പൾ മേരി ജെട്രി തുടങ്ങിയവർ അനുമോദിച്ചു.



