07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
449 views 0 sec 0 Comment

അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത്റൂമിൽ അതിക്രമിച്ച് കയറി 15-കാരിയെ പീഡിപ്പിച്ചു; 35 വ‍ര്‍ഷം കഠിന തടവും പിഴയും

admin - January 12, 2024

തൃശൂര്‍: 15 വയസ് പ്രയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 185000 രൂപ പിഴയും വിധിച്ചു. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി 2 ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്. 2021 നവംബര്‍ മാസം അര്‍ധരാത്രിയില്‍ പ്രതി അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലെ അടുക്കളയുടെ സമീപമുള്ള ബാത്ത്‌റൂമില്‍ വച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവും 185000 രൂപ പിഴയും വിധിച്ചു.

പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷം നാലു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും എട്ടു തൊണ്ടിമുതലുകളും ഹാജരാക്കി. എസ് ഐ. ബിപിന്‍ ബി. നായര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി ഐ. ബെന്നി ജേക്കബാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ നടപടികളില്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ സി പി ഒ -മാരായ ജോഷി, വിനീത് കുമാര്‍ എന്നിവര്‍ പങ്കാളികളായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനിത കെഎ, അഭിഭാഷകനായ ഋഷിചന്ദ് ടി എന്നിവര്‍ ഹാജരായി.

PREVIOUS

ഇൻസ്റ്റ​ഗ്രാം വഴി സൗഹൃദത്തിലായി ഫോട്ടോ കൈക്കലാക്കി, 14കാരിയുടെ ചിത്രം മോർഫ് ചെയ്ത യുവാവ് അറസ്റ്റിൽ

NEXT

ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാമതായി ശ്രീമൂലനഗരം പഞ്ചായത്ത്
Related Post
May 17, 2025
10 പോലീസുകാർക്ക് വിശിഷ്ട സേവനത്തിന് ബാഡ്ജ് ഓഫ് ഓണർ
December 22, 2024
കാലടി സ്വദേശിനി അമ്പിളിക്ക് സ്വപ്ന സാഫല്യം; നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി
August 30, 2023
തിരുവോണ രാത്രിയിൽ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു
May 25, 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved