കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മഹാദേവന്റെ ഉത്സവം 11 മുതൽ 20 വരെ ആഘോഷിക്കും. ഞായറാഴ്ച വൈകീട്ട് 6 മുതൽ ശുദ്ധിക്രിയകൾ, 7-ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ ‘ഉത്തരാസ്വയംവരം’ കഥകളി. തിങ്കളാഴ്ച രാവിലെ 5.30 മുതൽ അഭിഷേകങ്ങൾ, കലശപൂജ, ഹോമം, വൈകീട്ട് 6.30-ന് തിരുവാതിരകളി, ഫ്യൂഷൻ നൈറ്റ്, 8-ന് തിരുവൈരാണിക്കുളം എം.കെ. വാരിയർ നാടകാലയം അവതരിപ്പിക്കുന്ന ‘ആയുസ്സിന്റെ പുസ്തകം’ നാടകം. ചൊവ്വാഴ്ച രാവിലെ പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, വൈകീട്ട് 6.30-ന് കോൽ തിരുവാതിരകളി, 7.30-ന് കൊടിയേറ്റ്, 8-ന് സോപാനസംഗീതം. ബുധനാഴ്ച രാവിലെ 9 മുതൽ ഉത്സവബലി, 10.30 മുതൽ മാതൃക്കൽ ദർശനം, ഉച്ചയ്ക്ക് 2-ന് കൂത്തമ്പലത്തിൽ ചാക്യാർകൂത്ത്, വൈകീട്ട് 6.30-ന് ഭരതനാട്യം, 7.30-ന് കരോക്കെ ഗാനമേള. വ്യാഴാഴ്ച വൈകീട്ട് 6.30-ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ഭക്തിഗാനമേള. 17-ന് വൈകീട്ട് 7-ന് നൃത്തസന്ധ്യ, 18-ന് രാവിലെ 9.30 മുതൽ വേദപാരായണം, വൈകീട്ട് 7-ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക് ‘, 19-ന് വൈകീട്ട് 6.30-ന് ഓട്ടൻതുള്ളൽ, 8-ന് പള്ളിവേട്ട, ആൽത്തറമേളം, പഞ്ചാരിമേളം. 20-ന് 8.30 മുതൽ ദേവീമാഹാത്മ്യപാരായണം, 11.30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 6.30-ന് പെരിയാർ നദിയിൽ തിരുവൈരാണിക്കുളത്തപ്പന്റെ ആറാട്ട്, 7-ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, 25 കലശാഭിഷേകം. 12 മുതൽ 19 വരെ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഭാഗവത സപ്താഹ പാരായണവും മഹാവിഷ്ണുവിന് ചന്ദനംചാർത്തലും ഉണ്ട്.
Comments are closed.