07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
381 views 0 sec 0 Comment

തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവം; ഭക്തൻ ചുമർചിത്രം സമർപ്പിച്ചു

admin - January 14, 2025

കാലടി: തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിന് എത്തിയ ഭക്തൻ ശ്രീപാർവ്വതിദേവിയുടെ നടയിൽ ചുമർചിത്രം സമർപ്പിച്ചു. അങ്കമാലി വേങ്ങൂർ സ്വദേശി രവിശങ്കർ മേനോനാണ് വഴിപാടായി ചിത്ര സമർപ്പണം നടത്തിയത്. കഴിഞ്ഞ വർഷത്തെ നട തുറപ്പുത്സവത്തിനെത്തിയപ്പോൾ അഭീഷ്ട കാര്യസാദ്ധ്യത്തിനായി നടയിൽ നിന്ന് പ്രാർത്ഥിക്കുകയും ഒരു വർഷത്തിനുള്ളിൽ അത് സാദ്ധ്യമാവുകയും ചെയ്തു. തുടർന്ന് ദേവിയുടെ അനുഗ്രഹഫലം ലഭിച്ചെന്ന വിശ്വാസത്തിൽ മനസ്സിൽ നിനച്ച വഴിപാട് നടത്തുകയായിരുന്നന്ന് അദ്ദേഹം പറഞ്ഞു.

കേരളീയ ചുവർച്ചിത്ര രചനാ സംമ്പ്രദായത്തിൽ രചിച്ച പാർവതി സ്വയംവരം(ഗിരിജ കല്യാണം) ആലേഖനം ചെയ്ത ചിത്രമാണ് ദേവിയുടെ തിരുനടയിൽ സമർപ്പിച്ചത്. അങ്കമാലി സ്വദേശികളായ സുജാത അനിൽകുമാർ, അഭിലാഷ് അരവിന്ദ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ക്ഷേത്രം മേൽശാന്തിയായ ശ്രീ നടുവം നാരായണൻ നമ്പൂതിരിപ്പാട് ചിത്രം അനാശ്ചാദനം നടത്തി. ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി യു രാധാകൃഷ്ണൻ, സെക്രട്ടറി എ എൻ മോഹനൻ, മാനേജർ എം കെ. കലാധരൻ, മറ്റ് ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.മൂന്നു വർഷം മുൻപ് ക്ഷേത്രത്തിൻ്റെ ബലിക്കൽപുരയിൽ ക്ഷേത്ര പ്രതിഷ്ഠയുമായും ശിവ കുടുംബവുമായും ബന്ധപ്പെട്ട ചുമർചിത്രം സ്ഥാപിച്ചിരുന്നു

PREVIOUS

കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഭക്തിസാന്ദ്രമായി

NEXT

മതമൈത്രിയുടെ സംഗമ ഭൂമിയായി തിരുവൈരാണിക്കുളം
Related Post
April 6, 2024
പാനൂരിൽ കൂടുതൽ ബോംബുകൾ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്
October 4, 2023
ഒരു കുടുംബത്തിൽ മൂന്നു പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
October 26, 2024
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറുപത്തിനാലുകാരൻ കാലടിയിൽ പിടിയിൽ
October 11, 2023
ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved