കാലടി: മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികൾ: അൻവർ സാദത്ത് എംഎൽഎ, കെ.ജി ഹരിദാസ്, ടി.ആർ മോഹൻ ദാസ്, ശ്രീമൂലനഗരം മോഹൻ, അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ചെയർമാൻ: എ. മോഹൻകുമാർ, വൈസ് ചെയർമാൻ: മുഹമ്മദാലി തെക്കിനേത്ത്, ടോമി വെളുത്തേപ്പിള്ളി, ജനറൽ കൺവീനർ: എ.എൻ മോഹനൻ, കൺവീനർ: കെ.എ പ്രസൂൺ കുമാർ ജോയിന്റ് കൺവീനർ: സി.എച്ച് റസാഖ്, എം.കെ ജയകുമാർ ട്രഷറർ: പി.യു രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന 100 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
2026 ഏപ്രിൽ 5 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന് മുന്നോടിയായി 2026 മാർച്ച് 29 ന് മാരത്തൺ നടത്തും. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്മെൻറ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, വടംവലി, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.



