07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
505 views 1 sec 0 Comment

തിരുവൈരാണിക്കുളം  നടതുറപ്പ് മഹോത്സവം; ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും

admin - December 17, 2024

ആലുവ:  തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 2025 ജനുവരി 12 മുതൽ 23 വരെ ആഘോഷിക്കുന്ന ശ്രീ പാർവ്വതിദേവിയുടെ നട തുറപ്പ് മഹോത്സവത്തിന് ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് അൻവർ സാദത്ത് എം. എൽ.എയുടെയും, സബ് കളക്ടർ കെ.മീരയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദർശനത്തിനായി സാധാരണ കൂ കൂടാതെ വെർച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 മുതൽ ആരംഭിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി.

ഉത്സവ സമയത്ത് പ്രവർത്തിക്കുന്ന താൽക്കാലിക കടകൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. മാലിന്യ സംസ്‌കരണത്തിന് ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകൾ വിശദമായ പദ്ധതി രൂപീകരിക്കണം. ഗതാഗത യോഗ്യമല്ലാതായ റോഡുകൾ ഗതാഗതയോഗ്യമാക്കും. 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. വിവിധ ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി. സി ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. കൂടാതെ ഗടഞഠഇ യുടെ ആഠഇ വഴി ബസ്സ് സർവ്വീസ് ഉണ്ടായിരിക്കും.

ഭക്തജനങ്ങൾക്ക് കുളിക്കുന്നതിനായി പെരിയാറിലെ കൂട്ടിക്കൽ കടവ് വൃത്തിയാക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ഗതാഗത നിയന്ത്രണത്തിനും, മോഷണ ശ്രമങ്ങളും തടയുന്നതിനായി പോലീസ് സേനയെ വിന്യസിക്കും. അനധികൃത മദ്യ വില്പനയും ലഹരി പദാർത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകി. ഉത്സവ ദിവസങ്ങളിൽ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയർ ക്രൂവിന്റെ സേവനം ലഭ്യമാക്കും.

ക്ഷേത്രത്തിലും പരിസരങ്ങളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്താൻ കെ.എസ്.ഇ.ബി ക്ക് നിർദേശം നൽകി. 24 മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സേവനവും ആംബുലൻസ് സേവനവും ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഭക്ഷണശാലകളിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ നടത്തും. ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഫുഡ് ആന്റ് സേഫ്റ്റ് ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്തി.

സമ്പൂർണ്ണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരിക്കും ഉത്സവ ആഘോഷങ്ങൾ നടക്കുക. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്‌ക്കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.

ആലുവ ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം ഷംസുദ്ദീൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ അഡ്വ. ഷബീർ അലി, വാർഡ് മെമ്പർ ഷിജിത സന്തോഷ് തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ,എൻ മോഹനൻ, പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ നന്ദകുമാർ, ജോയിന്റ് സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, മാനേജർ എം.കെ. കലാധരൻ വിവിധ വകുപ്പ് ഡിപ്പാർട്ട് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

PREVIOUS

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

NEXT

കര്‍ണാടക ചിക്കമംഗളൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കൊല്ലപ്പെട്ടു
Related Post
May 28, 2024
നൂറിന്റെ നിറവിൽ സ്വാതന്ത്ര്യ സമര സേനാനി വി. നാരായണൻ നായർ
July 8, 2024
കാലടി ശ്രീ ശാരദ വിദ്യാലയത്തിന് രാജ്യപുരസ്കാർ
March 2, 2026
യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
April 5, 2024
സംസ്ഥാനത്ത് 7 ജില്ലകളിൽ വേനൽമഴ മുന്നറിയിപ്പ്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved