06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
751 views 0 sec 0 Comment

പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് കാലടിയില്‍ തുടക്കമായി

admin - November 24, 2023

കാലടി: പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ യുവജനോത്സവത്തിന് വെളളിയാഴ്ച്ച കാലടി ശ്രീശാരദ വിദ്യാലയത്തില്‍ തുടക്കമായി. സിനിമാതാരം നവ്യ നായര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം നാളെ സമാപിക്കും. പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന യുവജനോത്സവത്തിന്റെ പ്രതീകമായി ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് വേദിയില്‍ 15 ദീപം തെളിയിച്ചു. സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിബിഎസ്ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. എസ്. രാമചന്ദ്രന്‍ പിള്ള, എംഎല്‍എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, സിയാല്‍ എം.ഡി. എസ്.സുഹാസ്, യുവജനോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ. ദീപ ചന്ദ്രന്‍, കോണ്‍ഫഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സ് ഭാരവാഹികളായ ഫാ.സിജന്‍ പോള്‍ ഊന്നിക്കല്‍, ജോജി പോള്‍, ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചന്‍, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

25 വേദികളിലായി 140 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ശ്രീശാരദ വിദ്യാലയം കൂടാതെ ആദിശങ്കര ബി.എഡ്.ട്രയിനിംഗ് കോളേജ്, ശ്രീശങ്കര കോളേജ്,ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയും മത്സര വേദികളാണ്. ശ്രീശാരദ വിദ്യാലയത്തിലെ പ്രധാന വേദിക്ക് കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരി പി. വത്സലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കൂടാതെ മറ്റ് വേദികള്‍ക്കും പ്രമുഖരായ മലയാള സാഹിത്യകാരന്‍മാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് മൂന്ന് ദിവസത്തെ കലോത്സവം നടക്കുന്നത്. പതിനായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച്ച നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രജീഷ വിജയന്‍ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി. അധ്യക്ഷത വഹിക്കും.

 

PREVIOUS

പത്താംതരം തുല്യതാപഠനത്തിനു ചേർന്ന് മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ്

NEXT

പതിവ് തെറ്റിക്കാതെ പഴയിടമെത്തി
Related Post
May 10, 2026
സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ
January 13, 2024
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം: 4 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്
July 25, 2024
സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു
May 15, 2024
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved