
കാലടി: പ്രഫ. കെ. വി. തോമസ് വിദ്യാധാനം ട്രസ്റ്റ് സംഘടിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായുള്ള ചോദ്യോത്തര പരിപാടി ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്’സിൽ മികച്ച ചോദ്യത്തിനുള്ള പുരസ്കാരം കാലടി ശ്രീ ശാരദാ വിദ്യാലയത്തിന്. വിദ്യാഭ്യാസ നിലവാരത്തിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും മുന്നിട്ടു നില്ക്കുന്ന കേരളത്തിലെ യുവാക്കൾ ജോലി തേടി കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് എങ്ങനെ തടയാൻ പറ്റും എന്ന ചോദ്യമാണ് പുരസ്കാരത്തിന് അർഹമായത്. വിജയികൾക്ക് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകി. മികച്ച ചോദ്യങ്ങൾക്കുള്ള രണ്ടാം സ്ഥാനം തൃപ്പൂണിത്തുറ ഗവ.കോളേജിനും മൂന്നാം സ്ഥാനം എസ്.സി.എം, എസ് എഞ്ചിനീയറിംഗ് കോളേജിനുമാണ്.