കാലടി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം. 100 ശതമാനം വിജയമാണ് സ്‌കൂൾ നേടിയത്. പത്താം ക്ലാസ് പരീക്ഷയിൽ 103 വിദ്യാർത്ഥികളിൽ 83 പേർ ഡിസ്റ്റിംക്ഷൻ നേടി. 10 പേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. സ്‌നേഹ സിജോയ്, ഭദ്ര കാശിനാഥ്,ശിവാനി ബാബു കെ, ആനന്ദ് നാരായണൻ, ശ്രീനന്ദ കെ.എ, മേഘനാ നായർ, രോഹൻ രതീഷ് കുമാർ, അരുണ അനിൽ, അർജുൻ എ.ആർ, ജാസ്ലിൻ ടി.ജെ എന്നിവരാണ് എ വൺ നേടിയവർ. 32 പേർക്ക് 90% ത്തിനുമേൽ മാർക്ക് ലഭിച്ചു. സ്‌നേഹ സിജോയ് (98.2%) ഒന്നാം സ്ഥാനവും, ഭദ്ര കാശിനാഥ് (97.8%) രണ്ടാം സ്ഥാനവും കെ.ശിവാനി ബാബു (97.8 %) മൂന്നാം സ്ഥാനവും, ആനന്ദ് നാരായണൻ (97%) നാലാം സ്ഥാനവും, കെ,എ ശ്രീനന്ദ (96.2 %) അഞ്ചാം സ്ഥാനവും നേടി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ ഏഴു പേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. ജ്യോതിക. ജി, ഗൗരി മേനോൻ മനോജ്, റോഷൻ തങ്കച്ചൻ, വിഘ്‌നേഷ് ജയശങ്കർ, നോവ വർഗ്ഗീസ്, മേഘ ഉണ്ണികൃഷ്ണൻ, ഗൗരി പാർവ്വതി എന്നിവരാണ് എ വൺ നേടിയവർ, 24 വിദ്യാർത്ഥികൾ 90% മേൽ മാർക്കു നേടി. സയൻസിൽ ജി.ജ്യോതികയും (99%) കൊമേഴ്‌സിൽ ഗൗരി മേനോൻ മനോജും (98%) ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസിൽ 98% മാർക്കോടെ റോഷൻ തങ്കച്ചനും 95.2% മാർക്കോടെ വിനേഷ് ജയശങ്കറും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.