13

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
54 views 4 sec 0 Comment

സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം

admin - March 13, 2026

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് 2022 – 23, 2023 – 24 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചു. ഗ്രേസ് പി. ജോണ്‍സ് (ഹിസ്റ്ററി), മുഹമ്മദ് മുബഷീര്‍ (ഹിസ്റ്ററി), അതില ടി. വി. (കമ്പാരറ്റീവ് ലിറ്ററേച്ചര്‍), അമ്പിളി എസ്. (സംസ്കൃതം സാഹിത്യം), ദ്യശ്യ കെ. പി. (സംസ്കൃതം വേദാന്തം), റിമ പ്രകാശ് (മോഹിനിയാട്ടം), സൗമ്യ എല്‍. എ. (സംസ്കൃതം വേദാന്തം), ഗായത്രി കെ. ഐ. (സംസ്കൃതം സാഹിത്യം), അര്‍ഷദ കെ. (‍സൈക്കോളജി), രേവതി കെ., ആവണി വി.പി. (സംസ്കൃതം ജനറല്‍),  റംസിയ കെ. വി., (ഇംഗ്ലീഷ്), ശിവപ്രിയ, സുമേഘ ടി. എസ്. (മലയാളം),   മീനു ടി.വി. (മ്യൂസിക്), ദേവു കൃഷ്ണ എസ്., (സോഷ്യല്‍ വര്‍ക്ക് & ഡിസാസ്റ്റര്‍ മാനേജ്മെന്റ്), രസ്ന എം.(സോഷ്യോളജി),  എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചത്.

ഒരു ലക്ഷം രൂപയും  പ്രശസ്തിപത്രവുമാണ് പുരസ്കാരം. രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബ വരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ വീതമാണ് ഓരോ വർഷവും തിരഞ്ഞെടുക്കുക. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ വിദ്യാർത്ഥികളെ വൈസ് ചാൻസലർ പ്രൊഫ. സിസ തോമസ് അനുമോദിച്ചു.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 2022-23, 23-24 വിദ്യാഭ്യാസവർഷങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലായാണ് ‘മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാര’ത്തിന് സർക്കാർ 2021-22 വിദ്യാഭ്യാസ വർഷത്തിൽ തുടക്കം കുറിച്ചത്. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഈ പുരസ്‌കാരം രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലാണ്.

PREVIOUS

നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി ശ്രീ ശങ്കര കോളേജ്
Related Post
November 18, 2025
നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ; ഷാൾ അണിയിച്ച് എ.എൻ രാധാകൃഷ്ണൻ
December 4, 2024
12 കോടിയുടെ പൂജാ ബമ്പർ; ആ ഭാ​ഗ്യ നമ്പറിതാ jc325526
October 15, 2023
മഴക്കെടുതി; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളംകയറി
November 21, 2023
യു.പി.യില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പ്രതി പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊന്നു
Comments are closed.
സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
March 13, 2026
നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി ശ്രീ ശങ്കര കോളേജ്
March 13, 2026
“ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം”; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും
March 13, 2026
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
March 12, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
News Vision
News Vision
നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി
News Vision
“ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം”; യുവതീ പ്രവേശനത്തിൽ മലക്കം
News Vision
വയോധികയെ തെരുവുനായ കടിച്ചുകൊന്നു

Recent Posts

  • സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
  • നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി ശ്രീ ശങ്കര കോളേജ്
  • “ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം”; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും
  • വയോധികയെ തെരുവുനായ കടിച്ചുകൊന്നു
  • അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും; ജി സുധാകരൻ
© Copyright 2025 - Newsvision. All Rights Reserved