07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
835 views 5 sec 0 Comment

ഗവർണർക്കെതിരെ സംസ്‌കൃത സർവകലാശാലയിലെ അധ്യാപക സംഘടന; വർഗ്ഗീയ അജണ്ട നടപ്പാക്കാൻ ഗവർണ്ണർ ശ്രമിക്കുന്നു

admin - June 29, 2024

കാലടി: വിദ്യാഭ്യാസ മേഖല തകർക്കാനും അക്കാദമിക സ്വാതന്ത്ര്യം അട്ടിമറിച്ച് വർഗ്ഗീയ അജണ്ട നടപ്പിലാക്കാനുമാണ് ഗവർണ്ണർ ആരീഫ്‌ മുഹമദ് ഖാൻ ശ്രമിക്കുന്നതെന്ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അധ്യാപക സംഘടനയായ അസ്യൂട്ട്. സംഘടനയുടെ ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിൽ ഗവർണറുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കി. UGC NET, NEET തുടങ്ങിയ പരീക്ഷകളുടെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങൾക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി.

ഏതാനും ദിവസങ്ങളായി പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്റെ പേരിലുള്ള ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ ചുവടുപിടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെയും ഗവേഷണ രംഗത്തെയും അപമാനിക്കുന്ന വിധത്തിലുള്ള ചർച്ചകൾ നടക്കുന്നു. ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുന്നതിന് ആവശ്യമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.

മന്ത്രി എം.ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അതേസമയം കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ബദൽ നടപ്പിലാക്കുന്നതിന് ഉതകുന്ന ഉറച്ച കാൽവെപ്പുകളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് എം.ബി രാജേഷ് പറഞ്ഞു. ആ ബദലുകളെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ ചാൻസിലറിലൂടെയും മാധ്യമങ്ങളെ കൂട്ടുപിടിച്ചും കേരളത്തിൽ നടത്തുന്നത്. രാജ്യത്താകമാനം സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രമെന്ന നയം വിദ്യാഭ്യാസ മേഖലയിലൂടെ നടപ്പിലാക്കാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. പാഠപുസ്തകങ്ങൾ വർഗീയവൽക്കരിച്ചും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറച്ചും സംസ്ഥാനങ്ങളെ ഞെരുക്കുകയാണ് അവർ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിന്മാറി മൂലധന ശക്തികൾക്ക് ആ മേഖല കൈയ്യടക്കാൻ വേണ്ടുന്ന സാഹചര്യം കേന്ദ്ര സർക്കാർ ഒരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ അസ്യൂട്ട് പ്രസിഡണ്ട് ഡോ.ടി മിനി അധ്യക്ഷയായിരുന്നു. ജനറൽ സെക്രട്ടറി ഡോ. എം സത്യൻ, എ.കെ.ജി.സി.ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സന്തോഷ് ടി വർഗീസ്, എ.കെ.പി.സി.ടി സംസ്ഥാന സെക്രട്ടറി ഡോ. എ.യു അരുൺ, സർവകലാശാലാ റിട്ടയേഡ് അധ്യാപക സംഘടനാ ജനറൽ സെക്രട്ടറി ഡോ. എ. പസ്ലിത്തിൽ, എംപ്ലോയിസ് യൂണിയൻ പ്രസിഡണ്ട് സുഖേഷ് കെ. ദിവാകർ, എ. കെ. ആർ. എസ്. എ. കൺവീനർ ശ്രീഹരി എ.യു, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഖിൽ കൃഷ്ണൻ എന്നിവർ, ഡോ. സുനിത ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഡോ. ബിജു വിൻസെൻ്റ് , ഡോ. എം സത്യൻ , ഡോ. എസ് ഷീബ

ഡോ. ബിജു വിൻസെന്റ് പ്രസിഡണ്ടും ഡോ. എം സത്യൻ ജനറൽ സെക്രട്ടറിയും ഡോ. എസ് ഷീബ ട്രഷററുമായുള്ള പുതിയ സംസ്ഥാന പ്രവർത്തക സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.

PREVIOUS

രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

NEXT

ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ
Related Post
July 6, 2024
കാലടി– മലയാറ്റൂർ റോഡ്; കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹം
October 27, 2025
കാലടിയിലെ ഗതാഗതക്കുരുക്ക്. മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസ്സുകൾക്കെതിരെ മാത്രം നടപടിയെടുക്കുന്നു: പ്രതിഷേധവുമായി ബസ്സുടമകൾ
January 12, 2024
അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
December 14, 2023
ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്; റോവർ – റെയിഞ്ചർ യൂണിറ്റ് ആദിശങ്കരയിൽ ആരംഭിച്ചു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved