കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ അമരത്ത് ഇനി മൂന്ന് വനിതകൾ. പ്രൊഫ. കെ. കെ. ഗീതാകുമാരി (വൈസ് ചാൻസലർ) പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ (രജിസ്ട്രാർ) പ്രൊഫ. വി. ലിസി മാത്യു (പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്‌സാമിനേഷൻസ്) എന്നിവരാണ് ഇനി സർവകലാശാലയെ നയിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്‌കൃത സർവ്വകലാശാലയുടെ തലപ്പത്ത് മൂന്ന് വനിതകൾ വരുന്നത്.
വൈസ് ചാൻസലർ ആയിരുന്ന ഡോ.എം.വി.നാരായണൻ കോടതി വിധിയെ തുടർന്ന് പുറ ത്തായതിനെ തുടർന്ന് ഗവർണർ ഡോ.കെ.കെ.ഗീതാകുമാരിക്ക് വൈസ് ചാൻസലറുടെ ചുമതല നൽകുകയായിരുന്നു. വൈസ് ചാൻസലർ സ്‌ഥാനം ഒഴിയുമ്പോൾ പ്രോ വൈസ് ചാൻസലറും സ്ഥാനം ഒഴിയണം എന്നതിനാൽ ഡോ.കെ.മു ത്തുലക്ഷ്മി സ്‌ഥാനം ഒഴിഞ്ഞു. പ്രോ വൈസ് ചാൻസലറുടെ പ്രധാന ചുമതലയായ പരീക്ഷാ നടത്തിപ്പ് ചുമതല ഡോ.വി.ലി സി മാത്യുവിനെ സിൻഡിക്കറ്റി ൻ്റെ അനുമതിയോടെ വൈസ് ചാൻസലർ ഏൽപിച്ചു. റജിസ്ട്രാർ ആയിരുന്ന ഡോ. എം.ബി.ഗോപാലകൃഷ്ണന്റെ കാലാവധി കഴിഞ്ഞതിനു ശേഷം പകരം നിയമനം ആയി ട്ടില്ല. അതിനാൽ ഡോ.സുനിത ഗോപാലകൃഷ്ണനു ചുമതല നൽകിയിരിക്കുകയാണ്.
സർവകലാശാലയുടെ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ 1994ൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രൊഫ. ഗീതാകുമാരി, സർവകലാശാലയുടെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അധ്യാപികയായിരുന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാലയുടെ സംസ്‌കൃത വിഭാഗത്തിൽ 2004ൽ റീഡറായി സർവീസിൽ പ്രവേശിച്ചു. സംസ്‌കൃതസർവകലാശാലയിൽ നിന്നു സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടി. 30 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഡോക്ടറൽ കമ്മിറ്റി ചെയർമാനായിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ.വി. ലിസി മാത്യു സംസ്കൃത സർവ കലാശാലയിലെ മലയാളം അധ്യാപികയും ഡോ.സുനിത ഗോപാലകൃഷ്ണൻ ഹിന്ദി അധ്യാപികയുമാണ്.