
കാലടി: കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം നേടി. പി.സി മണികണ്ഠൻ (ബിഎസ്ഇ സ്റ്റാറ്റിസ്റ്റിക്സ്) അലീന അഗസ്റ്റിൻ (ബിഎസ്ഇ ഫിസിക്സ്) എം.കെ ഫാത്തിമ റംസീന (മൈക്രോബയോളജി) ദേവിനന്ദന ദാസ് (മൈക്രോബയോളജി)
എന്നിവർക്കാണ് പ്രതിഭാ പുരസ്‌ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപ വീതം ഇവർക്ക് ലഭിക്കും. നെല്ലാട് പടിഞ്ഞാറേത്തടത്ത് വീട്ടിൽ പി.എൻ ചന്ദ്രന്റെയും, വി.ജി ബേബിയുടെയും മകനാണ് മണികണ്ഠൻ. അങ്കമാലി തുറവൂർ പാലാട്ടികൂനത്താൻ വീട്ടിൽ പി.ഒ അഗസ്റ്റിന്റെയും, അൽഫോൻസ അഗസ്റ്റിന്റെയും മകളാണ് അലീന. എടത്തല മടത്തുംപുറം വീട്ടിൽ എം.പി കുഞ്ഞുമുഹമ്മദിന്റെയും, നസീമ മുഹമ്മദിന്റെയും മകളാണ് ഫാത്തിമ റംസീന. കോതമംഗലം ഊന്നുകൽ മോളേക്കുടിയിൽ വീട്ടിൽ എം.കെ ദാസന്റെയും, വരദാംബിക ദാസിന്റെയും മകളാണ് ദേവിനന്ദന ദാസ്.